Kerala

കോട്ടയം ജില്ലയിൽ മീനിച്ചിൽ ആറ്റിൽ വെള്ളപൊക്കം മൂലമുണ്ടാകുന്ന കെടുതിയും ദുരുന്തവും കുറയ്ക്കുന്നതിന് അടുക്കത്തും മുന്നിലവ് കടവുപുഴ ആറിനും ഡാം നിർമ്മിച്ച് പരിഹാരം കാണണമെന്നു :പീറ്റർ പന്തലാനി

Posted on

കോട്ടയം ജില്ലയിൽ മീനിച്ചിൽ ആറ്റിൽ വെള്ളപൊക്കം മൂലമുണ്ടാകുന്ന കെടുതിയും ദുരുന്തവും കുറയ്ക്കുന്നതിന് അടുക്കത്തും മുന്നിലവ് കടവുപുഴ ആറിനും ഡാം നിർമ്മിച്ച് പരിഹാരം കാണണമെന്നു രാഷ്ട്രിയ ജനതാദൾ സംസ്ഥാന എക്സികൂട്ടിവ് കമ്മറ്റിയംഗവും മീനിച്ചിൽ താലൂക്ക് വികസന സമതി യംഗവുമായ പീറ്റർ പന്തലാനി ആവശ്യപ്പെട്ടു.

ഈ രണ്ടു ഡാമുകളും നിർമ്മിച്ചാൽ എല്ലാവർഷവും മഴക്കാലത്ത് മിനിച്ചിൽ ആറിൽ ഉണ്ടാകുന്ന അപ്രതീക്ഷിത വെള്ളപൊക്കവും മുന്നിലവ് തീക്കോയി ഈരാറ്റുപേട്ട പാല കിടങ്ങൂർ ഏറ്റുമാനൂർ ഭാഗത്തും തുടർന്ന് പടിഞ്ഞാറൻ ഭാഗത്തേയ്ക്ക് ഉള്ള വെള്ളപൊക്ക ദുരുതവും ഒരു പരിധി വരെ കുറയ്ക്കുവാൻ സാധിക്കും 1984 ഫെബ്രുവരി 18 ന് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരൻ അടുക്കത്ത് ഡാം നിർമമിക്കുന്നതിന് തറക്കല്ല് ഇട്ടിരുന്നു മിനിച്ചിൽ താലൂക്കിലും കോട്ടയം താലൂക്കിലും കൃഷിക്ക് ജലസേചത്തിനും കുടിവെള്ളത്തിനും വേണ്ടിയാണ് ഡാം നിർമ്മിക്കുവാൻ തീരുമാനിച്ചത്.

പ്രദേശവാസികളുടെ എതിർപ്പും സ്ഥലം ഏറ്റിടെ ക്കുന്നതിനുള്ള തടസ്സങ്ങളും പാരിസ്ഥിത പ്രശ്‌നവും രാഷ്ട്രിയ എതിർപ്പുമൂലമാണ് പദ്ധതി നടപ്പാക്കുന്നത് തടസ്സമായത് വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന ദുരുതവും വൻ നഷ്ടങ്ങളും കണക്കിലെടുത്ത് സർക്കാർ പദ്ധതി നടപ്പാക്കണമെന്ന് പീറ്റർ പന്തലാനി ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version