Kerala
വഴിയെ പോകുന്നവനെ നിർബന്ധിച്ചു വിളിച്ചു വരുത്തി, ഇലയിട്ട് സദ്യ വിളമ്പിയിട്ട് നിൻ്റെ ഒന്നും വീട്ടിൽ ചോറില്ലേന്ന് ചോദിക്കുമ്പോലെ ആകരുത് പ്രിയദർശിനി സൗജന്യം
പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന ഗതാഗത മന്ത്രി സിപി ജോണിന്റെ വിവാദപരാമർശത്തിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. വഴിയെ പോകുന്നവനെ നിർബന്ധിച്ചു വിളിച്ചു വരുത്തി, ഇലയിട്ട് സദ്യ വിളമ്പിയിട്ട് നിൻ്റെ ഒന്നും വീട്ടിൽ ചോറില്ലേന്ന് ചോദിക്കുമ്പോലെ ആകരുത് കാര്യങ്ങളെന്ന് സന്തോഷ് പറയുന്നു. കെഎസ്ആർടിസി ബസിൽ സൗജന്യയാത്ര വേണമെന്ന് കേരളത്തിൽ ഒരു സ്ത്രീ പോലും ആവശ്യപ്പെട്ടിട്ടില്ലെന്നും ഒരു സ്ത്രീയും ഫ്രീ യാത്രക്കായി സർക്കാരിനോട് വന്നു ഇരന്നിട്ടില്ലെന്നും സന്തോഷ് പറയുന്നു. നികുതി കൊടുക്കുന്ന സ്ത്രീകൾക്ക് സൗജന്യ യാത്ര ആയാൽ എന്താണ് പ്രശ്നം എന്നും സന്തോഷ് കൂട്ടിച്ചേർത്തു.
സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ ഇങ്ങനെ
KSRTC യുടെ പ്രിയദർശിനി സൗജന്യയാത്രാ പദ്ധതി സംബന്ധിച്ച് മന്ത്രി സി.പി. ജോൺ ji നടത്തിയ ചില പരാമർശങ്ങൾ വിവാദമായല്ലോ. പൈസ ഇല്ലാത്ത ട്രാൻസ്‌പോർട്ട് ബസ്സിൽ സ്ത്രീകൾ തള്ളിക്കയറുകയാണെന്നും എന്നാൽ മക്കളെ വലിയ ഫീസ് നൽകി സ്വകാര്യസ്‌കൂളുകളിൽ ചേർക്കുവാൻ കൈയ്യിൽ ഇഷ്ടം മാതിരി പണം ഉണ്ട് എന്നുമാണ് പറഞ്ഞതിൻ്റെ ചുരുക്കം.
‘അവൻ ഫോൺ എടുത്താൽ വലിയ കാര്യം, തോന്നുമ്പോൾ നമ്മളെ വിളിക്കും’; പ്രണവിനെ കുറിച്ച് മോഹൻലാലും സുചിത്രയും
ഇത് ഇത്ര വലിയ വിവാദം ആക്കണോ ? കാശില്ലാത്തവർ മക്കൾക്ക് ജന്മം നൽകരുത്, പാവപ്പെട്ട സ്ത്രീകൾ പ്രസവിക്കരുത് എന്നൊന്നും പറഞ്ഞില്ലല്ലോ .വഴിയെ പോകുന്നവനെ നിർബന്ധിച്ചു വിളിച്ചു വരുത്തി, ഇലയിട്ട് സദ്യ വിളമ്പി ,അത് കഴിച്ച് കഴിയുമ്പോൾ, ” ഉള്ളുപ്പില്ലാത്തവൻ വന്നു കഴിച്ചു പോകുന്നു, നിൻ്റെ ഒന്നും വീട്ടിൽ ചോറില്ലെ “എന്നു പറയുന്നതു പോലെ ആകരുത് കാര്യങ്ങൾ…
KSRTC ബസ്സിൽ free യാത്ര വേണമെന്ന് കേരളത്തിൽ ഒരു സ്ത്രീ പോലും ആവശ്യപ്പെട്ടിട്ടില്ല. ഒരു സ്ത്രീയും ഫ്രീ യാത്രക്കായി സർക്കാരിനോട് വന്നു ഇരന്നിട്ടില്ല.. കെ.എസ്.ആർ.ടി.സി.യിലെ സൗജന്യയാത്ര എന്നത് യു.ഡി.എഫിന്റെ ഇന്ദിരാ ഗ്യാരണ്ടിയുടെ പ്രഖ്യാപിത ജനക്ഷേമ വാഗ്ദാനമാണ് അത്. അതും പറഞ്ഞു സ്ത്രീകളുടെ വോട്ട് മേടിച്ചു, ആ വാഗ്ദാനം അല്പം വെള്ളം ചേർത്ത് ഓർഡിനറി ബസുകളിൽ മാത്രമായിട്ട് ആണെങ്കിലും പദ്ധതി നന്നായി കൊണ്ട് വന്നു, ആ കിട്ടിയ സൗജന്യം സ്ത്രീകൾ നന്നായി ഉപയോഗിക്കുന്നു. അതൊരു തെറ്റാണോ ?
എന്നാൽ പ്രൈവറ്റ് ബസ്സിൽ ഈ ആനുകൂല്യം ഇല്ലാത്തതിനാൽ , സ്ത്രീകൾ അതിൽ കയറാതെ KSRTC യിലേക്ക് കൂടുതലായി മാറി. ഇതോടെ പ്രൈവറ്റ് ബസ് മേഖല തകർന്നു കൊണ്ടിരിക്കുന്നു. സ്ത്രീകളോട് ഇത്രയും സ്നേഹം ഉണ്ടായിരുന്നു എങ്കിൽ സ്വകാര്യ ബസ്സിലും ഫ്രീ യാത്രയാക്കി ആ നഷ്ടം സർക്കാർ അവർക്ക് കൊടുത്താൽ മതിയായിരുന്നു. ഇതിപ്പോ അങ്ങനെയും ചെയ്തില്ല. മറുവശത്ത് നഷ്ട പരിഹാരം സർക്കാരിൽ നിന്നും കിട്ടിയില്ലെങ്കിൽ KSRTC യും തകർന്നേക്കാം.
Vote കിട്ടുവാൻ ആനുകൂല്യങ്ങൾ നൽകുമ്പോൾ കൃത്യമായ മാനദണ്ഡം ആവശ്യമാണ് എന്നും, സർക്കാരിൻ്റെ സാമ്പത്തിക സ്ഥിതി കൂടി നോക്കണം എന്നും ഇനിയെങ്കിലും ചിന്തിക്കുക. അതൊന്നും ചെയ്യാതെ ജനങ്ങളെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം ? തുക്ലക്ക് ഭരണ പരിഷ്ക്കാരം നടപ്പാക്കുമ്പോൾ ചിന്തിക്കണമായിരുന്നു..
ജനങ്ങൾക്ക് ആവിശ്യം ഫ്രീ അല്ല തുല്യതയാണ്. പിൻ വാതിൽ നിയമനം, രാഷ്ട്രീയക്കാർക്ക് വേണ്ടപ്പെട്ട താത്കാലിക ജീവനക്കാരെ സ്ഥിരം ആക്കുക, എന്തെങ്കിലും വിഷയത്തിൽ കൊല്ലപ്പെട്ടവർക്ക് സർക്കാർ ധന സഹായത്തിൻ്റെ കൂടെ sentiments പറഞ്ഞു വെറുതെ ജോലി കൊടുക്കുക എന്നതെല്ലാം ഒഴിവാക്കി, അർഹതപ്പെട്ടവർക്ക് ജോലി കൊടുക്കുക. സ്വയം തൊഴിൽ കണ്ടെത്തുന്നവർക്ക് സാമ്പത്തിക സഹായങ്ങളും, സാങ്കേതിക സഹായങ്ങളും ചെയ്തു കൊടുക്കുക. 60 വയസ്സ് കഴിഞ്ഞവർക്ക് 3000 രൂപ എന്ന വാഗ്ദാനം നിറവേറ്റി കൃത്യമായി കൊടുക്കുക. പാവപ്പെട്ട വീട്ടിലെ കുട്ടികൾക്ക് മൊത്തം വിദ്യാഭ്യാസം ഫ്രീ ആക്കുക. Etc
നിലവിൽ 1000 രൂപ സ്ത്രീ സുരക്ഷ പെൻഷൻ നിർത്തലാക്കി എന്നും അറിയുവാൻ സാധിച്ചു. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടിയിലെയും നേതാക്കളുടെ മക്കൾ എവിടെ പഠിക്കുന്നു..? നേതാക്കൾ അസുഖം വന്നാൽ ഗവണ്മെൻ്റ് ആശുപത്രിയിൽ ആണോ ചികിത്സ തേടുന്നത്….?സർക്കാർ സ്കൂൾ തങ്ങളുടെ പരിസരത്ത് ഇല്ലാത്തതിനാൽ നിവൃത്തി കേടുകൊണ്ട് പ്രൈവറ്റ് സ്കൂളുകളിൽ മകളെ പഠിപ്പിക്കുന്ന പാവപ്പെട്ടവരും ഉണ്ട്..പ്രൈവറ്റ് സ്കൂളിൽ കുട്ടികളെ പഠിപ്പിക്കുന്നത് സർക്കാറിന് ലാഭമുള്ള കാര്യമല്ലേ.
ലോട്ടറി ടിക്കറ്റ് പാവപ്പെട്ടവൻ മാത്രം എടുത്താൽ മതി എന്ന് പറയുവാൻ പറ്റുമോ? പ്രിയദർശിനി ബസ്സിൽ വലിയ തിരക്ക് ആണെങ്കിൽ Limit ചെയ്യൂ. Seating capacity യേ കാൾ കൂടുതൽ കയറ്റില്ല എന്ന് നിയമം ഉണ്ടാക്കൂ.. കൂടുതൽ പുതിയ ബസ് ഇറക്കി പ്രശ്നം പരിഹരിക്കു. പിന്നെ, ഫ്രീ എവിടെ കിട്ടിയാലും എത്ര പണക്കാരനും അത് ഉപയോഗിക്കും. 400 രൂപയുടെ കിറ്റ് കിട്ടിയാൽ പോലും മലയാളികൾ വേണമെങ്കിൽ അത് കൊടുത്ത പാർട്ടിക്ക് വോട്ട് ചെയ്യും.. പിന്നെയാ ഫ്രീ യാത്ര ഉപേക്ഷിക്കുന്നത് ?
(വാൽ കഷ്ണം…. നികുതി കൊടുക്കുന്ന സ്ത്രീകൾക്ക് സൗജന്യ യാത്ര ആയാൽ എന്താണ് പ്രശ്നം ? വിമാന യാത്ര, PA salary, pension, മൊബൈൽ ബില്ല്, ആശുപത്രി ബില്ല് തുടങ്ങി ഒരു മന്ത്രിക്കും MLA ടെ സകല ചിലവും പൊതു ജനത്തിന്റെ നികുതി അല്ലേ ഉപയോഗിക്കുന്നത്. അതുപോലെ ഇതും.