Kerala

പാലായിൽ വെള്ളം ഇറങ്ങി പക്ഷെ പാലാ നഗരസഭയിൽ വെള്ളപ്പൊക്കം ;ഇനി 15 നാൾ കഴിഞ്ഞാൽ പുതിയ ചെയർപേഴ്‌സൺ

Posted on

പാലാ :നാലു ദിവസമായി പാലായിൽ വെള്ളപ്പൊക്കമായിരുന്നു .മൂന്നാനി ;കൊട്ടാരമറ്റം ;മുണ്ടുപാലം ഭാഗങ്ങൾ വെള്ളത്തിനടിയിലായി ഗതാഗതം മുടങ്ങി .പക്ഷെ പാലാ നഗരസഭയിൽ വെള്ളപ്പൊക്കം തുടരുകയാണ് .യൂ  ഡി എഫ് -സ്വതന്ത്ര മുന്നണി ;ജോസഫ് ഗ്രൂപ്പ് ,ഡി കെ സി തുടങ്ങിയ പാർട്ടികൾ ചേർന്നുള്ള കൂട്ട്  കെട്ടാണ് പാലാ പട്ടണം ഭരിച്ചു കൊണ്ടിരുന്നത് .

കോൺഗ്രസ് ആറ് .ജോസഫ് ഗ്രൂപ്പ് മൂന്ന് ;സ്വതന്ത്ര മുന്നണി മൂന്ന്‌ ;ഡി കെ സി ഒന്ന് .സ്വതന്ത്ര ഒന്ന് എന്നിങ്ങനെ 14 അംഗങ്ങൾ കേവല ഭൂരിപക്ഷ പ്രകാരം ഭരണം നടത്തിവരികയായിരുന്നു.ജോസ് കെ മാണി വിരോധത്തിലായിരുന്നു ഈ കൂട്ടുകെട്ടിന്റെ അടിത്തറ പണിതുയർത്തിയത്.അങ്ങനെയാണ് സ്വതന്ത്ര മുന്നണിയുടെ ദിയാ പുളിക്കക്കണ്ടം ചെയർപേഴ്‌സൺ ആയത്.എന്നാൽ കോൺഗ്രസുകാരുടെ ജോസ് കെ മാണി വിരോധം മുതലെടുത്ത് സ്വതന്ത്ര മുന്നണി കോൺഗ്രസിനെ ഭരിക്കാൻ ആരംഭിച്ചപ്പോഴാണ് പുത്തരിയിൽ കല്ലുകടി തുടങ്ങിയത്.

കൊട്ടാരമറ്റം ഓട്ടോറിക്ഷ സ്റ്റാൻഡ് മുൻസിപ്പാലിറ്റി ടെർമിനൽ കെട്ടിടത്തിന് സമീപമാക്കിയത് കോൺഗ്രസ് അംഗം ബിജു മാത്യൂസ് തങ്ങളോട് ആലോചിച്ചില്ല എന്ന പേരിലാണ് സ്വതന്ത്ര മുന്നണി തർക്കം ഉന്നയിച്ചത് .എന്നാൽ ഒരു കാര്യവും യു  ഡി എഫിൽ ആലോചിച്ചല്ല  തീരുമാനിക്കുന്നതെന്ന് പറഞ്ഞാണ് ബിജു അതിനെ ന്യായീകരിച്ചത് .കൂടാതെ യു  ഡി എഫ് ഏകോപന സമിതിയിൽ സ്വതന്ത്ര മുന്നണിയുടെ പ്രതിനിധിയായി ഒരാളെ ഇവർ കോൺഗ്രസിനോട് ആലോചിക്കാതെ വയ്ക്കുകയും ചെയ്തു .ഇതിനെ കോൺഗ്രസ് ചോദ്യം ചെയ്യുകയും ,വാർത്താ സമ്മേളനത്തിൽ ഡി സി സി വൈസ് പ്രസിഡണ്ട് ബിജു പുന്നത്താനം കോട്ടയം മീഡിയയുടെ ചോദ്യത്തിന് ഉത്തരമായി അങ്ങനെയൊരു നീക്കം ഇല്ലെന്നു അഭിപ്രതയപ്പെടുകയും ചെയ്തു.

കൊട്ടാരമറ്റം വാർഡ് കൗൺസിലർ ബിജു മാത്യൂസിനെ യു  ഡി എഫ് യോഗത്തിൽ മർദ്ദനമേറ്റ വിഷയത്തിൽ പരമാവധി മൂടി വയ്ക്കാൻ നോക്കിയെങ്കിലും വൈകിട്ടോടെ കോട്ടയം മീഡിയാ ബിജു മാത്യൂസിന്റെയും ഓട്ടോ ഡ്രൈവര്മാരുടെയും  അഭിമുഖത്തോടെ വാർത്ത നൽകിയപ്പോൾ വാർത്ത പുറത്തായി.തുടർന്ന് ചാനലുകൾ ആ വാർത്ത ഏറ്റെടുക്കുകയായിരുന്നു .പാലായിലെ മാധ്യമങ്ങൾ അത് മൂടി വയ്ക്കുവാൻ ശ്രമിച്ചെങ്കിലും കോട്ടയം മീഡിയാ ആ സംഭവം വർത്തയാക്കിയതിനെ തുടർന്നാണ് കേരളമാകെ ആ സംഭവം വാർത്ത ആയത് .തുടർന്ന് ആ സംഭവം വളർന്നു വലുതായി അവിശ്വാസ പ്രമേയക്കവും ,ദിയാ  പുളിക്കക്കണ്ടം പുറത്താവുന്നതും വരെയെത്തി കാര്യങ്ങൾ .

തുടർന്നാണ് പുതിയ ചെയർപേഴ്‌സൺ തെരെഞ്ഞെടുപ്പ് ആഗസ്റ്റ് 19 നു വരണാധികാരി പ്രഖ്യാപിച്ചത് .ഇനി വെറും 15 ദിവസങ്ങളാണ് ബാക്കിയുള്ളത് .എന്നാൽ സ്വതന്ത്ര മുന്നണി അടങ്ങിയിരിക്കുന്നില്ല .അവിശ്വാസത്തിൽ പുറത്തായ അന്ന് വൈകിട്ട് വലിയേട്ടൻ പാർട്ടിയുടെ വലിയ നേതാവിനെ നേരിട്ട് കണ്ടു നമുക്ക് ഒന്നിച്ച് നിന്ന് പുതിയ ചെയർപേഴ്‌സൺ തെരെഞ്ഞെടുക്കാം എന്നറിയിച്ചതിന് പ്രകാരം വലിയ നേതാവ് അദ്ദേഹത്തിന്റെ പാർട്ടിയിലെ രണ്ടു കൗണ്സിലര്മാരോട് അഭിപ്രായം ചോദിച്ചപ്പോൾ നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചത് .തുടർന്ന് വിമത കോൺഗ്രസുകാരനായ നാലുപേരെ പിളർത്തിയാൽ അത്രയെങ്കിലുമായി എന്ന തന്ത്രത്തിൽ നറുക്കിട്ട് വിജയിച്ച കൗൺസിലറെ വീട്ടിൽ ചെന്ന് കണ്ടു ചേച്ചി ചെയർപേഴ്‌സണായാൽ ഞാൻ നല്ല കുട്ടിയായി കൗൺസിലിൽ ഇരുന്നോളാം മായാ രാഹുലാണെങ്കിൽ ഞാൻ ആഞ്ഞടിക്കും എന്ന് പറഞ്ഞു നറുക്ക് മെമ്പറിൽ പാർലമെന്ററി വ്യാമോഹം അങ്കുരിപ്പിച്ചു .

ഇപ്പോൾ അവർ വിമത കോൺഗ്രസുകാരോട് വിമുഖതയാണ് കാണിക്കുന്നത് .പിന്നീട് ടോണി തൈപ്പറമ്പിലിനെ കേസിൽ കുടുക്കാനുള്ള ശ്രമമായി .ടോണിയെ പ്രകോപിപ്പിച്ച് കൃത്യമായ സമയങ്ങളിൽ കേസ് ഉണ്ടാക്കുക എന്ന അജണ്ട മായ രാഹുൽ മുൻകൈ എടുത്ത് പൊളിച്ചു കളഞ്ഞു .പിന്നീട വിമത കോൺഗ്രസ് കൗൺസിലറുടെ വീടിനു സമീപം പോയി നിന്ന് ആരെയൊക്കെയോ ഫോൺ വിളിക്കുക എന്ന തന്ത്രമാണ് പ്രയോഗിച്ചത് .പ്രസ്തുത വനിതാ കൗണ്സിലർക്കെതിരെ ഊമ കത്തുകളും വിടുന്നുണ്ട് മുറയ്ക്ക് .എന്നാൽ ഇതുകൊണ്ടൊന്നും വനിതാ മെമ്പർ ഭയന്നില്ല .നാട്ടിൽ അന്യം നിന്ന് പോയ ഊമകത്തെന്ന കലാ പരിപാടിയാണ് ഇപ്പോൾ പുറത്തെടുത്തിരിക്കുന്നത്‌.

മായാ രാഹുലിനെ ഒറ്റപ്പെടുത്താൻ മായാ രാഹുലിന്റെ കൂടെയുള്ള രജിതാ പ്രകാശ് ;ബിനു മാത്യൂസ് ;ടോണി തൈപ്പറമ്പിൽ എന്നിവരെ പുകഴ്ത്തുന്ന പരിപാടി തുടങ്ങിയിട്ടുണ്ട് .ഈ തന്ത്രങ്ങൾ മുൻകൂട്ടി മനസിലാക്കിയ പ്രസ്തുത കൗൺസിലർമാരും ഇപ്പോൾ ജാഗ്രതയിലാണ് .ഇന്നു രാവിലെ കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് ക്ളീൻ ചെയ്യുമ്പോൾ ചില ആൾക്കാരെ വിട്ട് മായാ രാഹുലിനെ ഒഴിവാക്കി മറ്റ് കൗൺസിലർമാരുടെ അഭിമുഖം എടുക്കുന്ന പരിപാടിയും നിർലോഭം നടക്കുന്നുണ്ട് .ഇനി 15 ദിവസമേ ഉള്ളൂ എങ്കിലും പുതിയ തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്ന തിരക്കിലാണ് സ്വതന്ത്ര മുന്നണിയും കൂട്ടരും .പക്ഷെ മായാ രാഹുലും രജിത പ്രകാശും ;ടോണി തൈപ്പറമ്പിലും ,ബിജു മാത്യൂസും സംഘവും  ;ബിജു പാലൂപ്പടവനും സംഘവും മറുതന്ത്രമാണ് ആവിഷ്ക്കരിക്കുന്നത് .ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുക എന്നതാണ് അവരുടെ തന്ത്രം .ഇന്ന് തന്നെ അവർ കൊട്ടാരമറ്റം ക്ളീനിംഗിനായി സ്‌കൈ ലൈൻ ഗ്രൂപ്പിനെയാണ് കൂട്ട് പിടിച്ചത് .അവർ ആളും അർത്ഥവും നൽകി മുനിസിപ്പാലിറ്റിയുടെ ക്ളീനിംഗിന് പിന്തുണ നൽകി .19 ആം തീയതി അടുക്കുമ്പോൾ ഒരു മാപ്പിള പാട്ടിന്റെ മർമ്മരം എവിടെയോ മുഴങ്ങുന്നു .ഇങ്ങള് ചില്ലാണെങ്കിൽ ഞമ്മള് കുപ്പി ചില്ലാണേ …എന്നോട് കളിക്കേണ്ട ഉണക്കപ്പൂട്ടെ പൂവൻ പഴം കൂട്ടി ഞാൻ കുഴച്ചടിക്കും.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ  

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version