Kerala
ഉച്ചയായാൽ ആരായാലും ഭക്ഷണം കഴിക്കുമെന്നും, പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യം ഉള്ളതുകൊണ്ടാണ് ഇത്തരം സദ്യ വിവാദം ഉണ്ടാവുന്നതെന്നും മന്ത്രി കെ മുരളീധരൻ
മഴക്കെടുതിക്കിടെയുള്ള മുഖ്യമന്ത്രിയുടെ സദ്യവട്ട വിവാദത്തിൽ ശക്തമായ പ്രതിരോധവുമായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ രംഗത്ത്. ഉച്ചയായാൽ ആരായാലും ഭക്ഷണം കഴിക്കുമെന്നും, പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യം ഉള്ളതുകൊണ്ടാണ് ഇത്തരം അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദുരന്തങ്ങളെപ്പോലും രാഷ്ട്രീയവത്കരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
‘ഒരു സ്ഥലത്ത് ഭക്ഷണം ഏർപ്പാടാക്കിയതിനാൽ അവിടെ പോയി കഴിച്ചു എന്നേയുള്ളൂ. അതല്ലാതെ മറ്റൊന്നുമില്ല. പ്രളയമുണ്ടായിരുന്നപ്പോൾ പോലും അന്ന് പിണറായി വിജയൻ എവിടെയെങ്കിലും പോയി ഭക്ഷണം കഴിച്ചതായി ഞങ്ങൾ പറഞ്ഞിട്ടുണ്ടോ’ എന്നും മുരളീധരൻ ചോദിച്ചു.
കേരളം മഴക്കെടുതിയെ നേരിടുമ്പോൾ മുഖ്യമന്ത്രി വി.ഡി സതീശൻ യൂത്ത് ലീഗ് നേതാവിന്റെ വീട്ടിൽ വിരുന്ന് സൽക്കാരത്തിൽ പങ്കെടുക്കുകയാണെന്ന് പ്രതിപക്ഷം രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചു. റോം കത്തിയെരിയുമ്പോൾ നീറോ വീണ മീട്ടുന്നത് പോലെ എന്നാണ് ഇതിനെ കുറിച്ച് മുൻ വിദ്യാഭ്യാസമന്ത്രി കൂടിയായ വി ശിവൻകുട്ടി കുറ്റപ്പെടുത്തിയത്