India
ഏഴാച്ചേരിയിൽ ഇലക്ട്രിക് പോസ്റ്റ് അപകടാവസ്ഥയിൽ :അധികാരികളുടെ അടിയന്തിര ശ്രദ്ധ ഇല്ലെങ്കിൽ അപകടമുണ്ടാവുമെന്ന് നാട്ടുകാർ
പാലാ :ഏഴാച്ചേരിയിൽ കെ എസ് എബി യുടെ പോസ്റ്റ് അപകടാവസ്ഥയിൽ നിൽക്കുന്നു .അടിഭാഗം ദ്രവിച്ചു പോയ പോസ്റ്റിൽ ഇന്ന് പെയ്ത കനത്ത മഴയിൽ റബ്ബർ ഒടിഞ്ഞു വീഴുകയായിരുന്നു .
പെട്ടെന്ന് തന്നെ പോസ്റ്റ് അപകടാവസ്ഥയിലായി റോഡിലേക്ക് വീഴാറായി നിൽക്കുകയാണ് .ഇതിന്റെ അടിയിലൂടെ ആണ് ഇപ്പോൾ വാഹനങ്ങൾ കടന്നു പോകുന്നത് .
നാട്ടുകാർ അധികാരികളെ വിളിച്ചറിയിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന .വിവരം ഇനിയൊരു വൻ അപകടം നടന്നിട്ടു വേണോ പ്രശ്നം പരിഹരിക്കാനെന്നാണ് നാട്ടുകാർ ചോദിക്കുന്നത് .