Kerala
പൂഞ്ഞാറിന്റെ ദുരന്ത ഭൂമിയിൽ രക്ഷാ പ്രവർത്തനവുമായി എ ഐ വൈ എഫിന്റെ പ്രവർത്തകർ
പൂഞ്ഞാർ ;ഈരാറ്റുപേട്ട ഉരുൾ പൊട്ടിയ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനു എ ഐ വൈ എഫ് പ്രവർത്തകർ മുന്നിട്ടിറങ്ങി . രക്ഷ പ്രവർത്തനത്തിനെത്തിയ ഫയർഫോഴ്സ് വാഹനം നിന്നുപോയപ്പോൾ AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സ് പ്രവർത്തകർ രക്ഷാ ദൗത്യവുമായി മുന്നിട്ടിറങ്ങി.
പ്രളയകാലത്ത് പോലും ദർശിച്ചിട്ടിച്ചാത്ത തരത്തിലുള്ള വെള്ളപ്പൊക്കമാണ് ഈരാറ്റുപേട്ടയിലും, പരിസര പ്രദേശങ്ങളിലും ഉണ്ടായത്. ടൗണിലെ കടകൾ മുഴുവൻ വെള്ളത്തിനടിയിൽ ആകുന്ന സാഹചര്യം ആണ് നിലവിലുണ്ടായിരുന്നത്.
മണ്ണിൽ പുതഞ്ഞു പോയ റോഡുകളും, വീടുകളും ഭഗത് സിംഗ് യൂത്ത് ഫോഴ്സ് വൃത്തിയാക്കി കൊടുത്തു.വീടുകളിൽ മുഴുവൻ മണ്ണ് പുതഞ്ഞപ്പോൾ നിസ്സഹായരായി നിന്ന വീട്ടുകാർക്ക് എ ഐ വൈ എഫിന്റെ പ്രവർത്തകരുടെ സന്നദ്ധ സേവനം സഹായകമായി .