Kerala
പാലാ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം ആരംഭിച്ചു
പാലാ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.വെള്ളപ്പൊക്കവും മറ്റ് പ്രകൃതിക്ഷോഭങ്ങളും മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ട സാഹചര്യത്തിലുള്ളവരുമായ എല്ലാ ആളുകളും ക്യാമ്പിൽ എത്തിച്ചേരേണ്ടതാണ്.
ക്യാമ്പിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്കും അടിയന്തര സഹായങ്ങൾക്കും താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
📞 9946934202
📞 9895143097
എല്ലാവരും ജാഗ്രത പാലിക്കുകയും സുരക്ഷിതരായി തുടരുകയും ചെയ്യുക.
മായാ രാഹുൽ
ആക്ടിങ് ചെയർപേഴ്സൺ
പാലാ നഗരസഭ