Kerala

അഡ്വ. ടി.വി. എബ്രഹാമിന്റെ ജീവിതം സമൂഹത്തിനും രാഷ്ട്രീയ പ്രവർത്തകർക്കും മാതൃക: മന്ത്രി അഡ്വ. മോൻസ് ജോസഫ്

Posted on

 

പാലാ :കൊഴുവനാൽ: കേരള രാഷ്ട്രീയ-പൊതുപ്രവർത്തന രംഗത്തെ ശ്രദ്ധേയ വ്യക്തിത്വമായിരുന്ന അഡ്വ. ടി.വി. എബ്രഹാമിന്റെ ജീവിതം സമൂഹത്തിനും രാഷ്ട്രീയ പ്രവർത്തകർക്കും മാതൃകയാണെന്ന് കേരള ജലവിഭവ-ഭവനനിർമാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് പറഞ്ഞു. അഡ്വ. ടി.വി. എബ്രഹാം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ സംഘടിപ്പിച്ച അഡ്വ. ടി.വി. എബ്രഹാമിന്റെ 13-ാമത് അനുസ്മരണ സമ്മേളനവും എക്‌സലൻസ് അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാണി സി. കാപ്പൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസത്തിനൊപ്പം മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയും വിദ്യാർത്ഥികളിൽ വളർത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് മന്ത്രി പറഞ്ഞു. സമൂഹത്തിന് മാതൃകയാകുന്ന വ്യക്തിത്വങ്ങളെ സ്മരിക്കുകയും അവരുടെ പേരിൽ യുവതലമുറയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇത്തരം സംരംഭങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികളെ ആദരിക്കുന്നത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ പ്രചോദനമാകുന്നതിനും സഹായകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഫാ. ജോസ് നെല്ലിക്കത്തേരുവിൽ അനുഗ്രഹപ്രഭാഷണം നടത്തി. അഡ്വ. ടി.വി. എബ്രഹാം ഫൗണ്ടേഷൻ പ്രസിഡന്റ് മുൻ എം.എൽ.എ. പി. സി. ജോസഫ് അനുസ്മരണപ്രഭാഷണം നടത്തി.തുടർന്ന് വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള അഡ്വ. ടി.വി. എബ്രഹാം ഫൗണ്ടേഷന്റെ എക്‌സലൻസ് അവാർഡുകൾ മന്ത്രി അഡ്വ. മോൻസ് ജോസഫ് വിതരണം ചെയ്തു.

കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസി പൊയ്കയിൽ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ. ജോർജ്, ളാലം ബ്ലോക്ക് പഞ്ചായത്ത് അംഗം സാജൻ മണിയങ്ങാട്ട്, ഗ്രാമപഞ്ചായത്ത് അംഗം ജെസ്സി ജോർജ്, അഡ്വ. ടി.വി. എബ്രഹാം ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് അഡ്വ. ഫ്രാൻസിസ് തോമസ്, ഫൗണ്ടേഷൻ സെക്രട്ടറിയും പി.ടി.എ. പ്രസിഡന്റുമായ ഷിബു തെക്കേമറ്റം, സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ബെല്ല ജോസഫ്, ഹെഡ്‌മാസ്‌റ്റർ സോണി തോമസ്, ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി പ്രഫ. കൊച്ചുത്രേസ്യാ എബ്രഹാം, നോബി എബ്രഹാം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version