Kerala

മീനച്ചിലാറ്റിൽ ജല നിരപ്പ് ഉയർന്നു മൂന്നാനി റോഡിൽ മുട്ടോളം വെള്ളം

Posted on

പാലാ :തുടർച്ചയായി കനത്ത മഴ ചെയ്യുന്നത് മൂലം മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നു.പാലായിൽ റോഡിൽ വെള്ളം ആദ്യം കയറുന്ന ഭാഗമായ മൂന്നാനിയിൽ റോഡിൽ മുട്ടൊപ്പം ജല നിരപ്പ് ഉയർന്നു.

ആറ്റിലെ ജല നിരപ്പിന്റെ ഉയർച്ചയുടെ തോത് ഉയരുകയാണ് .അധികം താമസിയാതെ ഗതാഗതം മുടങ്ങാൻ ഉള്ള സാധ്യതയുമുണ്ട് .കിഴക്കൻ പ്രദേശങ്ങളിൽ മഴ തുടരുകയാണ് .6 വര്ഷം മുൻപ് ജൂലൈ 16 നു പാലാ അരമനയുടെ മുമ്പിൽ നെഞ്ചൊപ്പം ജലനിരപ്പ് ഉയർന്നതാണ്.

എന്നാൽ ഈ വര്ഷം മഴ ക്രമാതീതമായി കുറഞ്ഞിരുന്നു .കഴിഞ്ഞ രണ്ടു ദിവസമാണ് കർക്കിടക പെയ്ത്ത് തുടങ്ങിയത് തന്നെ .മുണ്ടുപാലം ,കൊട്ടാരമറ്റം ഭാഗങ്ങളിലും ജല നിരപ്പ് ഉയരുകയാണ് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version