India

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർണായകമായ കരാർ പ്രഖ്യാപിച്ചു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമാണ് കരാർ

Posted on

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർണായകമായ കരാർ പ്രഖ്യാപിച്ചു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമാണ് കരാർ എന്നാണ് റിപ്പോർട്ട് .

ഈ പുതിയ ധാരണ ലക്ഷ്യമിടുന്നതിൽ പ്രധാനം ഹമാസിന്റെ പൂർണ്ണമായ നിരായുധീകരണത്തിനും ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തിന്റെ ഘട്ടം ഘട്ടമായുള്ള പിന്മാറ്റവുമാണ് . ട്രംപ് നേരത്തെ അവതരിപ്പിച്ച 20 ഇന സമാധാന പദ്ധതി നടപ്പിലാക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പായാണ് ഇതിനെ കാണുന്നത്.

ഹമാസ് ആയുധം താഴെ വെക്കാനും ഗാസയിൽ നിന്ന് ഇസ്രയേൽ സേന ഘട്ടംഘട്ടമായി പിന്മാറുന്നതിനും ധാരണയായതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഈ കരാറിനെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച ട്രംപ്, ഗാസ സമാധാന ചട്ടക്കൂട് യാഥാർത്ഥ്യമാക്കുന്നതിലെ വലിയൊരു ചുവടുവെപ്പാണിതെന്നും സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version