Kerala

മഷി ഏതായാലും അപേക്ഷ നന്നായാൽ മതി ;സർക്കാർ ആഫീസിൽ അപേക്ഷ സമർപ്പിക്കുന്നതിന് മഷിയുടെ കളർ ഏതായാലും കുഴപ്പമില്ല

Posted on

സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഒരു അപേക്ഷ എഴുതുമ്പോള്‍, അതില്‍ ഒപ്പിടുമ്പോള്‍ ചുവപ്പ്, പച്ച മഷി എന്നിവ ഉപയോഗിക്കാന്‍ പാടില്ലെന്ന തോന്നല്‍ ഭൂരിഭാഗം പേര്‍ക്കും ഉണ്ട്. എന്നാല്‍ അത് വെറും തെറ്റിദ്ധാരണ മാത്രമാണ്. സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഏതു മഷികൊണ്ടും അപേക്ഷയെഴുതാം. മഷിയുടെ നിറം ഏതായിരിക്കണമെന്നതിന് നിയമവും ചട്ടവുമൊന്നുമില്ലെന്നാണ് വിവരാവകാശം പ്രകാരം ലഭിച്ച മറുപടി.

മാള സ്വദേശി ഷാന്റി ജോസഫ് തട്ടകത്ത് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപ്പീല്‍ അപേക്ഷ യിലാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ജോയിന്റ്‌റ് സെക്രട്ടറി പി.എം. രാധ ഇക്കാര്യത്തില്‍ മറുപടി നല്‍കിയത്. സര്‍ക്കാര്‍ ഓഫീസുകളിലേക്ക് നല്‍കുന്ന അപേക്ഷയും ഒപ്പും ഏതുനിറത്തിലുള്ള മഷിയില്‍ വേണമെന്ന് ചട്ടമോ നിയമമോ ഉണ്ടോയെന്നും ഉണ്ടെങ്കില്‍ അതിന്റെ രേഖകള്‍ വേണമെന്നും ആവശ്യപ്പെട്ടാണ് ഷാന്റി അപേക്ഷ നല്‍കിയത്.

അങ്ങനെ ചട്ടമില്ലെന്നും പേനയിലെ മഷിയുടെ നിറത്തില്‍ സാധാരണക്കാരും ഏതു റാങ്കിലുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തുല്യരാണെന്നും മറുപടിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version