Kerala

പാലാ നഗരസഭ :പാലായിലെ കൗൺസിലർമാരെല്ലാം പോട്ടയിൽ പോയി ധ്യാനം കൂടിയോ ..?ആവോ ..?

Posted on

പാലാ : പാലായിൽ ഇന്ന് നടന്ന കൗൺസിൽ യോഗം എന്ത് കൊണ്ടും ശ്രദ്ധേയമായിരുന്നു .കയറിക്കടിക്കും എന്നോർത്തിരുന്ന ഭരണ പക്ഷത്തെ തന്നെ രണ്ടു വിഭാഗങ്ങലും കേരളാ കോൺഗ്രസ് ;സിപിഎം ബഞ്ചുകളും ഇന്ന് നിശബ്ദമായിരുന്നു ഒന്നര അജണ്ട വായിച്ചു പിരിഞ്ഞു ഒരു 7 മിനിറ്റ് മാത്രം കൗൺസിൽ യോഗം .പലരും ചായ .കുടിച്ചില്ലായിരുന്നു.പല കൗണ്സിലര്മാരുടെയും മുഖത്ത്  നോക്കിയാൽ പോട്ട ധ്യാന കേന്ദ്രത്തിൽ പോയി ധ്യാനം കൂടിയേച്ചും വന്ന പോലെയായിരുന്നു .ഒരു തരം  നിർവികാരത.ഭരണ പക്ഷത്തിനെതിരെ ആഞ്ഞടിക്കും എന്ന് പ്രതീക്ഷിച്ചിരുന്നവരൊക്കെ 91 ആം സങ്കീർത്തനം വായിച്ചപോലിരുന്നു .

7 മിനിറ്റ് കൗണ്സിലിനിടെ പലരും ചായ കുടിച്ചില്ലായിരുന്നു.പക്ഷെ ആരും വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു .ഭരണ പ്രതിപക്ഷ നോട്ടമില്ലാതെ എല്ലാവരും ഇരുന്നു ചായയും സമോസയും കഴിച്ചിട്ടാണ് പോയത് .അപ്പോളാണ് ദിയ ചെയർപേഴ്‌സണായിരുന്ന കാലത്തേ അടുപ്പിച്ചു നാലു ദിവസത്തെ കൗൺസിൽ മേള ശ്രദ്ധേയമായത് .അവസാന മൂന്നു ദിവസവും കോറമില്ലാതെ പിരിയുകയായിരുന്നു .എന്നാൽ ഇന്നോ കോറമുണ്ട് .പക്ഷെ  ഒന്നര അജണ്ട മാത്രം.അതാകട്ടെ 7 മിനിറ്റ് കൊണ്ട് തീരുകയും ചെയ്തു .

പതിവ് പോലെ സെബാസ്ററ്യൻ പനയ്ക്കൽ ഒന്നാം സീറ്റിൽ തന്നെയിരുന്നു തട്ടപ്പുറത്ത് ബിനുവും.മുൻ കോൺഗ്രസുകാർ അപകട വളവിലാണ് ഇരുന്നിരുന്നത് .കേരളാ കോൺഗ്രസ് ;സിപിഎം ഇവരൊക്കെ ചെയർപേഴ്‌സന്റെ വലതു ഭാഗത്തും ഇരുപ്പുറച്ചു .പഴയ ഭരണ കക്ഷിയിലെ ചിലർ നാട്ടകത്തിന്റെ വീട്ടിൽ ചെന്ന് കണ്ടെന്നും ഇല്ലെന്നും ഒക്കെ കരക്കമ്പി പ്രചരിക്കുന്നുണ്ടെങ്കിലും മുൻ ഭരണകക്ഷിയിലെ ചില വക്കീലന്മാർ ഇപ്പോഴും നാട്ടകം ചേട്ടാ എന്ന് വിളിച്ചു കൂടെ കൂടിയിട്ടുണ്ടെന്നുള്ള സ്ഥിരീകരിച്ച റിപ്പോർട്ട് ഉണ്ട് .എന്നാൽ മുൻ കോൺഗ്രസുകാരാവട്ടെ വരുന്നിടത്ത് വച്ച് കാണും എന്ന നിലപാടിലാണ് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version