Kerala
പാലാ നഗരസഭയും ,ഗവ. പോളിടെക്‌നിക് കോളേജ് NSS യൂണിറ്റും ഒത്തു ചേർന്നപ്പോൾ പാതയോരം ക്ളീനായി
പാലാ : ചൊവ്വാഴ്ച മാലിന്യ മുക്തം രോഗ മുക്തം ക്യാമ്പയിന്റെ ഭാഗമായി പാലാ നഗരസഭയും ,ഗവ. പോളിടെക്‌നിക് കോളേജ് NSS യൂണിറ്റും ഒത്തു ചേർന്നപ്പോൾ പാതയോരം ക്ളീനായി.
രാവിലെ നടന്ന ഉദ്‌ഘാടന ചടങ്ങിൽ ഗവ. പോളിടെക്‌നിക് കോളേജ് NSS യൂണിത്തിന്റെ ഈ പരിപാടിയെ മാതൃകാപരം എന്നാണ് വിശേഷിപ്പിച്ചത് .യുവതയുടെ ക്രയ ശേഷിയെ നല്ല ചിന്തകളിലൂടെ എങ്ങനെ വികസിപ്പിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഗവ. പോളിടെക്‌നിക് കോളേജ് NSS യൂണിറ്റെന്ന് ചെയർപേഴ്‌സൺ മായ രാഹുൽ അഭിപ്രായപ്പെട്ടു .
പാലാ തൊടുപുഴ റൂട്ടിൽ ഹോട്ടൽ ഗ്രാൻഡ് പാർക്കിന്റെ സമീപത്ത് കാട് പിടിച്ചുകിടക്കുന്ന പാതയോരം-മാന് വിദ്യാർഥികൾ ക്ളീനാക്കിയത് . ചെയർപേഴ്‌സൺ മായാ രാഹുൽ ;ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ രജിതാ പ്രകാശ് ;കൗൺസിലർമാരായ ജിജി ബൈജു ;റൂബി ആന്റോ ;മുൻസിപ്പൽ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു .അധ്യാപകരായ അമ്പിളി ‘ജെയിംസ് എന്നിവർ പ്രസംഗിച്ചു .