India

സൗജന്യമാണ് എന്നതിനാല്‍ അനാവശ്യമായി യാത്ര ചെയ്യുന്നവര്‍ പെരുകുന്നു :പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന

Posted on

കോട്ടയം: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന.സൗജന്യമാണ് എന്നതിനാല്‍ അനാവശ്യമായി യാത്ര ചെയ്യുന്നവര്‍ പെരുകുന്നതായി കണ്ടതോടെയാണ് ഈ നീക്കം. ഇതിനായി കാര്‍ഡ് സമ്പ്രദായം പരിഗണിക്കുന്നതായി അറിയുന്നു.കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രം സൗജന്യം നല്‍കുമ്പോള്‍ പതിവുകാരല്ലാത്ത യാത്രക്കാരെ ഒഴിവാക്കാനാകും.

സ്ഥിരമായി ജോലിക്ക് പോകുന്നവരും മറ്റും മാത്രമേ കാര്‍ഡെടുത്ത് സൗജന്യം ഉപയോഗിക്കാന്‍ തയ്യാറാകൂ. ഇതുവഴി സ്ഥിരം യാത്രക്കാരെ മാത്രം സൗജന്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാകുമെന്നാണ് വിലയിരുത്തല്‍.പദ്ധതി മൂലമുള്ള സാമ്പത്തിക നഷ്ടം നേരിടാന്‍ ഇത്തരത്തില്‍ ഏതെങ്കിലും ഒരു നിയന്ത്രണം കൊണ്ടുവരണമെന്നാണ് ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് നല്‍കിയിരിക്കുന്ന ശുപാര്‍ശ.

കെഎസ്‌ആര്‍ടിസിക്ക് എത്രകാലം വന്‍തുക നല്‍കി പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ ആകുമെന്നാണ് സര്‍ക്കാരിന് ഒരു എത്തും പിടിയുമില്ല. ബാധ്യത കെഎസ്‌ആര്‍ടിസിയുടെ ചുമലില്‍ വച്ചു കൊടുക്കാനും കഴിയില്ല.

ഓര്‍ഡിനറി ബസുകളില്‍ നിന്ന് പദ്ധതി ഫാസ്റ്റ് അടക്കമുള്ള മറ്റു ബസ്സുകളിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരു നീക്കവും തല്‍ക്കാലം സര്‍ക്കാര്‍ ആലോചിക്കുന്നു പോലുമില്ല. നിലവില്‍ നല്‍കിയ സൗജന്യത്തിന്റെ ക്ഷീണം മാറാതെ മറ്റ് സൗജന്യങ്ങള്‍ അനുവദിക്കേണ്ട എന്നാണ് മന്ത്രിസഭാ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version