Kerala
മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ മേവട റസിഡൻ്റ്സ് അസോസിയേഷൻ പുറക്കാട്ട്കാവ് സേവാ ചാരിറ്റബിൾ സൊസൈറ്റി എന്നിവയുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പാലാ : മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ മേവട റസിഡൻ്റ്സ് അസോസിയേഷൻ പുറക്കാട്ട്കാവ് സേവാ ചാരിറ്റബിൾ സൊസൈറ്റി എന്നിവയുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ലയൺസ് ക്ലബ് പൈക ഐ ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പും നടത്തി. മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. റിട്ട ജില്ല ജഡ്ജി ആർ ഗോപാലകൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. കൊഴുവനാൽ പഞ്ചായത്ത് പ്രസിഡൻ്റ് ജോസി പൊയ്കയിൽ ഉൾപ്പെടെ പങ്കെടുത്തു.
മാർ സ്ലീവാ മെഡിസിറ്റിയിലെ ജനറൽ മെഡിസിൻ , കാർഡിയോളജി , ഓങ്കോളജി വിഭാഗങ്ങൾ ക്യാമ്പിന് നേതൃത്വം നൽകി