Kerala

ബിജെപി ഇ വി എം ഹാക്ക് ചെയ്യും;അത് തടയാൻ പണം വാങ്ങിയ കോൺഗ്രസ് നേതാവിനെതിരെ യു ഡി എഫിൽ പരാതി

Posted on

ബിജെപി ഇലക്ട്രോണിക് വോട്ടിങ് മിഷ്യൻ ഹാക്ക് ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ;അത് തടയാനുള്ള സാങ്കേതിക വിദ്യ തന്റെ പക്കലുണ്ടെന്നും ,പണം തന്നാൽ താൻ കോൺഗ്രസ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാമെന്നും വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ കോൺഗ്രസ് നേതാവിനെതിരെ പരാതി .

കാസർകോട്ടെ കോൺഗ്രസ് നേതാവ് ബിഎം ജമാലിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി. ഇവിഎം ഹാക്കിങ്ങിന്റെ പേരിൽ പണം തട്ടിയതായാണ് പരാതി. ഇവിഎം ഹാക്കിംഗിന് ബിജെപി പദ്ധതിയിടുന്നതായും ഇത് തടയാൻ തൻ്റെ പക്കൽ സാങ്കേതിക വിദ്യയുണ്ടെന്നും പറഞ്ഞാണ് പണം തട്ടിയത്.

ഉദുമ, കാസർകോട് മണ്ഡലങ്ങളിൽ നിന്ന് പണം വാങ്ങി. സംഭവത്തിൽ ജമാലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന കമ്മിറ്റിക്കും കെപിസിസി പ്രസിഡൻ്റിനും യുഡിഎഫ് കാസർഗോഡ് ജില്ലാ കമ്മിറ്റി പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version