Crime
നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോയ കാറും ;വന്ന കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 പേർക്ക് പരിക്ക്
കാറുകൾ കൂട്ടിയിടിച്ചു പരുക്കേറ്റ 4 പേർ മാർ സ്ലീവാ മെഡിസിറ്റിയിൽ പാലാ . കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരിക്കേറ്റ അമയന്നൂർ സ്വദേശികളായ കുടുംബാംഗങ്ങൾ ഷിബു വർഗീസ് ( 54 ) ബിന്ദു തോമസ് ( 53 ) ഡയാന ഫിലിപ്പ് (21 ) നിയ ഷിബു ( 18 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
എയർപോർട്ടിലേക്ക് പോയ സംഘം സഞ്ചരിച്ച കാറിൽ എയർപോർട്ടിൽ പോയി മടങ്ങിവന്ന മറ്റൊരു കാർ ഇടിച്ചാണ് അപകടം എന്ന് പറയുന്നു. ഇന്നു പുലർച്ചെ മണർകാട് കിടങ്ങൂർ റൂട്ടിൽ അമയന്നൂരിന് സമീപമായിരുന്നു അപകടം.
പാലാ . കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ പൊൻകുന്നം സ്വദേശി റെജി തോമസ് ( 65 ) എതിർ കാറിൽ ഉണ്ടായിരുന്ന മണിമല സ്വദേശി ടിൻസി ( 44 ) ആലപ്ര സ്വദേശി ബിൻസി ( 53 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് പാലാ പൊൻകുന്നം റൂട്ടിൽ ഇളങ്ങുളത്തിന് സമീപമായിരുന്നു അപകടം