Kerala
ഹാസ്യാത്മകമായി ആരെയും വിമർശിക്കുന്ന ഉഴവൂർ വിജയൻ സത്യത്തിൻെറ കാവലാളായിരുന്നു :തിരുവഞ്ചൂർ രാധാകൃഷ്ണൻ
പാലാ :കുറിച്ചിത്താനം :ഹാസ്യാത്മകമായി എല്ലാവരെയും വിമർശിക്കുന്ന ഉഴവൂർ വിജയൻ സത്യത്തിന്റെ കാവലാളായിരുന്നുവെന്നു സ്പീക്കർ തിരുവഞ്ചൂർ രാധ കൃഷ്ണൻ അഭിപ്രായപ്പെട്ടു .എന്നെ അദ്ദേഹം വിമര്ശിച്ചിട്ടില്ലെന്നാണ് അറിവ് എന്നാലും അദ്ദേഹത്തിന്റെ വിമർശനത്തിന് പത്രമാവുമ്പോൾ അതൊരു സുഖമാണ് .ഉമ്മൻചാണ്ടി പോലും ഉഴവൂർ വിമർശിച്ചില്ലെങ്കിൽ ഇന്നൊന്നും എന്നെ കുറിച്ച് പറഞ്ഞില്ലേ എന്ന് ചോദിക്കുന്നിടം വരെയെത്തി ഉഴവൂരിന്റെ പ്രസക്തി .
എൻ സി പി ഏർപ്പെടുത്തിയ ഉഴവൂർ വിജയൻ അവാർഡ് മുൻ മന്ത്രി ബിനോയി വിശ്വം ഏറ്റുവാങ്ങി .ഉഴവൂർ പഠിച്ച സ്‌കൂളിലെ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്കുള്ള അവാർഡ് വിതരണവും നടത്തി .
എൻ സി പി പ്രസിഡണ്ട് തോമസ് കെ തോമസ് ;ബെന്നി മൈലാടൂർ ;മന്ത്രി മോൻസ് ജോസഫ് ;സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ;മുൻ മന്ത്രി ബിനോയി വിശ്വം;സുമിത് ജോർജ് ;തുടങ്ങിയവർ പ്രസംഗിച്ചു .