Kerala
കാർഷിക സമൃദ്ധി എന്ന സർക്കാരിന്റെ നയം പാലാ നഗരസഭയിൽ നടപ്പിലാക്കും :മായാ രാഹുൽ
പാലാ :കാർഷിക സമൃദ്ധി എന്ന സർക്കാർ നയം പാലാ നഗരസഭയിൽ നടപ്പിലാക്കുമെന്ന് ചെയർപേഴ്സൺ മായാ രാഹുൽ അഭിപ്രായപ്പെട്ടു .ഓണത്തിന് വില സമൃദ്ധി എന്ന മുദ്രാവാക്യവും നഗരസഭയിൽ നടത്തുവാനുള്ള കഠിന ശ്രമത്തിലാണ് കൃഷി വകുപ്പ് എന്ന് കൃഷി ഓഫീസർ സി ബിന്ധ്യയും അഭിപ്രായപ്പെട്ടു .;
|2025-26 ജനകീയാസൂത്രണം പദ്ധതി പ്രകാരമുള്ള കുറ്റിക്കുരുമുളക് ,ഫലവൃക്ഷ തൈ എന്നിവ കർഷകർക്ക് വിതരണം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഇരുവരും .
ചെയർപേഴ്സൺ മായാ രാഹുൽ ;കൃഷി ആഫീസര്‍മാരായ സി ബിന്ധ്യ ;അനൂപ് ;പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോണി തൈപ്പറമ്പിൽ ;ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാജിതാ പ്രകാശ് ;മുൻചെയർപേഴ്സൻമാരായ ബെറ്റി ഷാജു ;ബിജി ജോജോ ;ജോസിൻ ബിനോ ;ലീന സണ്ണി എന്നിവരും ; ലിസ്സിക്കുട്ടി മാത്യു ;ജോർജുകുട്ടി ചെറുവള്ളി ;ബൈജു കൊല്ലമ്പറമ്പിൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു .