Kerala

എന്റെ ബിജെപി ക്കാരെ ഞങ്ങടെ മാണിസാറിനെ അമിത് ഷായെ കാണിക്കാം എന്ന് പറഞ്ഞു കൊണ്ട് എത്രകാലമായി പറ്റിക്കുന്നു :രാഷ്ട്രീയത്തിലെ ശുദ്ധ ഹാസ്യകാരൻ ഉഴവൂർ വിജയൻ അനുസ്മരണം ഇന്ന്

Posted on

കോട്ടയം :എന്റെ ബിജെപി ക്കാരെ ,ഞങ്ങടെ മാണിസാറിനെ അമിത് ഷായെ കാണിക്കാം, കാണിക്കാം എന്ന് പറഞ്ഞു കൊണ്ട് എത്രകാലമായി പറ്റിക്കുന്നു നമ്മടെയൊക്കെ വീട്ടിലും കാരണവന്മാർ ഉള്ളതല്ലെ ഒരു തെരെഞ്ഞെടുപ്പ് കാലത്ത് പാലാ ആർ വി പാർക്കിലെ ചാനൽ ചർച്ച വേദിയിൽ നിന്ന് ഉഴവൂർ വിജയൻ ബിജെപി ക്കാരെ നോക്കി ഇങ്ങനെ പറഞ്ഞപ്പോൾ ബിജെപി ക്കാരെല്ലാരും ആർത്തു ചിരിച്ചു .അന്നത്തെ രാഷ്ട്രീയത്തിൽ അമിത്ഷാ കെ എം മാണി ചർച്ച നടക്കുമെന്ന് പ്രചാരണം ശക്തമായിരുന്നു .കോട്ടയത്ത് അമിത്ഷാ ഉണ്ടെന്നു ബിജെപി ക്കാർ പറയുന്നത് കേട്ട് കോട്ടയത്ത് ചെന്നപ്പോൾ കൊച്ചിക്കു ഇപ്പൊ പോയതേയുള്ളൂ എന്നായി ബിജെപി ക്കാർ ;കൊച്ചിയിൽ ചെന്നപ്പോൾ ഇപ്പൊ കോഴിക്കോട്ടേക്ക് പോയി എന്ന് ബിജെപി ക്കാർ പറഞ്ഞതനുസരിച്ച് മാണി സാർ കോഴിക്കോട്ടേക്ക് വച്ച് പിടിച്ചു.കോഴിക്കോട്ടു ചെന്നപ്പോൾ ബിജെപി ക്കാർ പറഞ്ഞു ശോ ഇപ്പൊ ഡൽഹീക്ക് പറന്നതേയുള്ളൂ .വിഷണ്ണനായി മാണിസാറിനെ ബിജെപി ക്കാർ ആശ്വസിപ്പിച്ചു ;ഇനിയും വരുമ്പോൾ ഞങ്ങൾ കാണിക്കാം.

കോട്ടയം എൻസിപി മുൻ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ 9-ാം ചരമവാർഷികാചരണം എൻസിപി (സെക്കുലർ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 23നു നടക്കും.

രാവിലെ 9ന് ഉഴവൂർ കുറിച്ചിത്താനത്തെ ഉഴവൂർ വിജയന്റെ വസതിയിലെ സ്മൃതിമ ണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും. രാവിലെ 10.30 നു വസതിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് എൻസിപി (സെക്കു ലർ) സംസ്ഥാന ജനറൽ സെക്രട്ട റി സുഭാഷ് പുഞ്ചക്കോട്ടിൽ, സം സ്ഥാന സെക്രട്ടറി ടി.വി. ബേബി, ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാടൂർ എന്നിവർ അറിയിച്ചു.

ഉഴവൂർ വിജയൻ സ്മാരക പുര സ്കാരം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് 23നു രാവിലെ 10.30 നു കുറിച്ചിത്താനത്തു നട ത്തുന്ന അനുസ്മരണ സമ്മേള നത്തിൽ സമ്മാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version