Kottayam
സ്ത്രീകൾ മാത്രമുള്ള വീട് തേടി മഴക്കാലത്ത് തട്ടിപ്പുമായി ബാംബൂ കർട്ടൻകാർ രംഗത്ത്
കോട്ടയം :സ്ത്രീകൾ മാത്രമുള്ളതോ ;ആണുങ്ങൾ സ്ഥലത്തില്ലാത്തതോ ആയ വീട് തേടി അവർ എത്തിയേക്കും .കുറുവ സംഘമല്ല .മലയാളികൾ തന്നെ രണ്ടു കൂട്ടരുടെയും തൊഴിൽ ഒന്നാണ് തട്ടിപ്പ്.
ചതുരശ്ര അടിയുടെ കണക്ക് പറഞ്ഞു ബാംബൂ കർട്ടൻ പിടിപ്പിക്കുന്ന ഇവർ പണി കഴിഞ്ഞു പറയുന്നത് അര ലക്ഷം രൂപാ വരെ വരുന്ന വൻ തുകയാണ് ചോദിക്കുന്നത് .കർട്ടൻ ഇടാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിച്ചു തുടങ്ങുന്ന ഇവർ ചെറിയ തുക പറഞ്ഞു പണി തുടങ്ങും പണി തീരുമ്പോൾ വൻ തുകയാണ് ചോദിക്കുന്നത് .
കൊടുത്തില്ലെങ്കിൽ പിന്നെ ഒച്ചയും ബഹളവുമാകും അയൽക്കാർ കേൾക്കുമെന്ന് ഭയന്ന് പല സ്ത്രീകളും പണം കൊടുത്തു വിടും .എന്നാൽ പോലീസിനെ വിളിക്കുമെന്ന് പറയുന്നവർക്ക് ഇളവ് ചെയ്തു നൽകുകയും ചെയ്യും .മഴക്കാലത്ത് തട്ടിപ്പിൽ വീഴാതെ സൂക്ഷിക്കുക .