Kerala
നാലമ്പലങ്ങളിലെ ചതുർമൂർത്തികളെ ദർശിക്കാൻ എത്തിയവർക്ക് അനുഗ്രഹമരുളുന്ന അമനകര ശ്രീഭദ്രകാളി ക്ഷേത്രത്തിൽ അഭൂതപൂർവ്വമായ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്
രാമപുരം :നാലമ്പലങ്ങളിലെ ചതുർമൂർത്തികളെ ദർശിക്കാൻ എത്തിയവർക്ക് ശത്രുസംഹാരത്തിനും ദുരിത നിവാരണത്തിനും ജാതക ദോഷങ്ങൾക്കും പരിഹരിക്കുന്നതിന് അമനകരയിലെ വടക്കോട്ട് ദർശനവും ശാന്താട്ടവും കലങ്കരിക്കലും ഗുരുതിയും ഉള്ള ശ്രീഭദ്രകാളി ക്ഷേത്രത്തിൽ അഭൂതപൂർവ്വമായ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.
രാവിലെ മുതൽ തന്നെ ആബാലവൃത്തം ഭക്തജനങ്ങൾ ദേവ മന്ത്ര ധ്വനികൾ ഉരുവിട്ട് കൊണ്ട് അമ്പലത്തിൽ നേര്ച്ച കാഴ്ചകൾ സമർപ്പിച്ചു പ്രാർത്ഥിച്ചു .
ഭക്തജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ക്ഷേത്രത്തിൽ പ്രവർത്തിക്കുന്ന ശ്രീഭദ്ര ഭക്തജന സമിതി ചെയ്തുകൊടുക്കുന്നുവെന്ന് ക്ഷേത്രം രക്ഷാധികാരി രാമൻ നമ്പൂതിരി പ്രസിഡൻറ് പി കെ വ്യാസനും സെക്രട്ടറി ടി കെ നടരാജനും അറിയിച്ചു.