Kerala
സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന കുടുംബത്തിലെ മൂന്ന് പേർ മരണത്തിന് കീഴടങ്ങി
കോട്ടയം: സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന കുടുംബത്തിലെ മൂന്ന് പേർ മരണത്തിന് കീഴടങ്ങി. ളാക്കാട്ടൂർ മറ്റപ്പള്ളി ചിറപ്പുറത്ത് കുടുംബത്തിലാണ് നാടിനെ ഞെട്ടിച്ച ഈ ദാരുണ സംഭവം നടന്നിരിക്കുന്നത്.
കുടുംബത്തിലെ അമ്മ ജോസ്ന തോമസ് (43), മകൾ മറിയ തെരേസ തോമസ് (17) എന്നിവർക്ക് പിന്നാലെ ചികിത്സയിലായിരുന്ന അച്ഛൻ തോമസ് എബ്രഹാമും മരണമടഞ്ഞു. ഇതോടെ ഈ കുടുംബത്തിൽ ഇനി ശേഷിക്കുന്നത് ഇളയമകൻ അലൻ മാത്രമാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു കുടുംബം. ഗുരുതരാവസ്ഥയിലുള്ള ഇളയമകൻ അലൻ ജീവിതത്തിലേക്ക് തിരിച്ചുവരാൻ വേണ്ടിയുള്ള പോരാട്ടത്തിലാണ്.
കടുത്ത സാമ്പത്തിക ബാധ്യതയാണ് ഇത്തരമൊരു കടുംകൈ ചെയ്യാൻ കുടുംബത്തെ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.