Kerala

മുന്നിലവ് കടവുപുഴ ആറിൻ്റെ ആഴമേറിയ ഭാഗത്തും കട്ടികയത്തും തെറ്റി വഴുതി വീഴുന്ന സ്ഥലങ്ങളിലും ഇല്ലിക്കൽക്കല്ല് ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലെ അപകടകരമായ സ്ഥലങ്ങളിലും അപായ സൂചനാ ബോർഡുകളും ഇരുമ്പ് വേലികളും സ്ഥാപിക്കണമെന്ന്:പീറ്റർ പന്തലാനി

Posted on

പാലാ :മുന്നിലവ് കടവുപുഴ ആറിൻ്റെ ആഴമേറിയ ഭാഗത്തും കട്ടികയത്തും തെറ്റി വഴുതി വീഴുന്ന സ്ഥലങ്ങളിലും ഇല്ലിക്കൽക്കല്ല് ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലെ അപകടകരമായ സ്ഥലങ്ങളിലും അപായ സൂചനാ ബോർഡുകളും ഇരുമ്പ് വേലികളും സ്ഥാപിക്കണമെന്ന് നിരവധി തവണ താലൂക്ക് വികസന സമതി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു .

മൂന്നിലവ് തലനാട് പഞ്ചായത്ത് അധികൃതർക്കും റവന്യ ഉദ്യോഗസ്ഥർക്കും അധികൃതർക്കും പല പ്രാവശ്യം നിർദ്ദേശം നല്കിയിരുന്നു തികഞ്ഞ അനാസ്ഥയാണ് ഈ കാര്യത്തിൽ ഉദ്യോഗന്ഥ ഭരണാധികൾ കാണിച്ചത് അന്യസഥലങ്ങളിൽ നിന്നും എത്തിച്ചേരുന്ന വിനോദസഞ്ചാരികൾ ഈ സ്ഥലങ്ങളിലെ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ മനസ്സിലാക്കുവാനും സാധിക്കുന്നില്ല .

ദൂരസ്ഥലങ്ങളിൽ എത്തുന്നവർക്ക് വിവിധ സ്ഥലങ്ങളിൽ എത്തിച്ചേരുന്ന റോഡുകളിൽ ചെക്ക് പോസ്റ്റ് സ്ഥാപിച്ച് ജീവനക്കാരെ നിയമിച്ച് വന്നു പോകുന്നവരുടെ രജിസ്‌ട്രഷൻ നടത്തിആവശ്യമായ സുരക്ഷാ നിർദ്ദേശങ്ങൾ ടൂറിസ്റ്റ് കൾക്ക് നല്കണമെനല്കണമെന്നും ജില്ലാ ഭരണകൂടം അടിയന്തിരമായി മനുഷ്യ ജിവനു വില കല്പിച്ച് ഇടപെടലുകൾ ഉണ്ടാകണമെന്നും മീനിച്ചിൽ താലൂക്ക് വികസന സമതിയംഗം പിറ്റർ പന്തലാനി ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version