Kerala

ചിക്കൻ വില കേട്ടാൽ തന്നെ പൊള്ളും ;മുട്ടയുടെയും

Posted on

കേരളത്തിൽ ചിക്കൻ വില വീണ്ടും ഉയർന്നതോടെ ഉപഭോക്താക്കൾക്ക് ആശങ്ക വർധിക്കുന്നു. കോഴിയിറച്ചിക്കും മുട്ടയ്ക്കും വില നിയന്ത്രണാതീതമായി ഉയരുകയാണ്. കോഴിത്തീറ്റയുടെ വിലവർധന, പ്രാദേശിക ഫാമുകളുടെ പ്രവർത്തനം കുറഞ്ഞത്, ഉത്പാദനത്തിലെ ഇടിവ് എന്നിവയാണ് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ ചിക്കൻ വില കിലോയ്ക്ക് ₹170 മുതൽ ₹180 വരെയായി. കഴിഞ്ഞ മാസം ഇത് ഏകദേശം ₹145 ആയിരുന്നു.അതേസമയം, വടക്കൻ ജില്ലകളിൽ കിലോയ്ക്ക് ₹220 വരെയാണ് വില ഉയർന്നിരിക്കുന്നത്.

തമിഴ്നാട്ടിലെ നാമക്കലിൽ മുട്ടയുടെ മൊത്തവില ₹7.50 ആയി ഉയർന്നതോടെ കേരളത്തിലെ ചില്ലറ വിപണിയിലും ഒരു മുട്ടയ്ക്ക് ഏകദേശം ₹1 വരെ വിലവർധിച്ചു.കൂടാതെ, തമിഴ്നാട്ടിലെ സ്കൂളുകളിൽ ആഴ്ചയിൽ അഞ്ച് ദിവസവും മുട്ട വിതരണം ആരംഭിച്ചതോടെ ആവശ്യകത വർധിച്ചതും വില ഉയരാൻ കാരണമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version