Kerala

ലോക ജനസംഖ്യാദിനം: ജില്ലാതല ഉദ്ഘാടനവും സെമിനാറും നടത്തി

Posted on

 

കോട്ടയം: ജനസംഖ്യാ നിയന്ത്രണ പരിപാടികൾ വിജയകരമായി നടപ്പാക്കുന്നതിനൊപ്പം നിലവിലെ മനുഷ്യവിഭവശേഷി രാജ്യനന്മയ്ക്കുതകുന്ന വിധത്തിൽ പ്രയോജനപ്പെടുത്താനും കഴിയണമെന്ന് ഫ്രാൻസീസ് ജോർജ് എം.പി. പറഞ്ഞു. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലോക ജനസംഖ്യാദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം ബസേലിയസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. വൈശാഖ്, കോട്ടയം നഗരസഭാ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ സാലി മാത്യു, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എസ്. ഗോപകുമാർ, ബസേലിയസ് കോളജ് പ്രിൻസിപ്പൽ ഡോ. കെ.എസ്. മനോജ് നാരായൺ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സാം സാവിയോ, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ബി.കെ. പ്രസീദ, ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ എസ്. സജീവ് എന്നിവർ പ്രസംഗിച്ചു.

തുടർന്നു നടന്ന ബോധവൽക്കരണ സെമിനാറിന് കോട്ടയം മെഡിക്കൽ കോളജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രഫസർ ഡോ. അനുപ ലൂക്കാസ് നേതൃത്വം നൽകി. ‘പ്രസവങ്ങൾ തമ്മിൽ മതിയായ ഇടവേള, അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും ക്ഷേമത്തിനും’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ആരോഗ്യവകുപ്പ് ജൂലൈ 11 മുതൽ 18 വരെ സംസ്ഥാനത്തുടനീളം നൂതന ഗർഭനിയന്ത്രണ മാർഗങ്ങളെക്കുറിച്ച് നടത്തിവരുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version