Kerala

ബഹിരാകാശ ചരിത്രത്തിൽ മലയാളികളുടെ അഭിമാനം ഉയർത്തി ഡോ. അനിൽ മേനോൻ

Posted on

ബഹിരാകാശ ചരിത്രത്തിൽ മലയാളികളുടെ അഭിമാനം ഉയർത്തി ഡോ. അനിൽ മേനോൻ. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ISS) എത്തുന്ന ആദ്യ മലയാളിയെന്ന നേട്ടമാണ് യുഎസ് സ്പേസ് ഫോഴ്സ് കേണലും നാസ ബഹിരാകാശയാത്രികനുമായ ഡോ. അനിൽ മേനോൻ സ്വന്തമാക്കിയത്. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് അനിലും സംഘവും ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചത്.

ഇന്ത്യൻ സമയം ജൂലൈ 14 രാത്രി 8.17ന് കസഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് സോയൂസ് 2.1എ റോക്കറ്റിലാണ് അനിലും സംഘവും ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്. റഷ്യൻ ബഹിരാകാശയാത്രികരായ പ്യോട്ടർ ദുബ്രോവ്, അന്ന കികിന എന്നിവരും ഈ സംഘത്തിൽ ഉണ്ട്.

വിക്ഷേപണത്തിന് പിന്നാലെ പേടകം നിശ്ചയിച്ച സമയത്ത് ഭ്രമണപഥത്തിലെത്തി. ഇന്ത്യൻ സമയം രാത്രി 11.30ഓടെ സോയൂസ് പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ സെനിത്ത് പോർട്ടുമായി വിജയകരമായി ഡോക്ക് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version