Kottayam

കുളിക്കാത്തവൻ കുളിക്കുമ്പോൾ കുടത്തോടെയെന്ന പോലെ പാലായിൽ ചെയർപേഴ്‌സൺ കൗൺസിൽ മേള നടത്തുന്നു

Posted on

പാലാ നഗര സഭയിൽ ചോദ്യങ്ങൾ ചോദിക്കുമ്പോൾ മറുപടി പറയാതെ ചെയർപേഴ്സൺ കൗൺസിൽ മേള നടത്തുകയാണന്ന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ –

നഗരസഭയെ ബാധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങൾ പ്രതിപക്ഷം കൗൺസിലിൽ ചോദിക്കുമ്പോൾ നിരന്തരം മറുപടി പറയാത്തതിനാൽ മുനിസിപ്പൽ നിയമം ചട്ടം 7 പ്രകാരം (അതായത് മൂന്നിലൊന്ന് കൗൺസില മാർ ഏതെങ്കിലും അജണ്ട വയ്ക്കണമെന്ന് ഒപ്പിട്ട് നൽകിയാൽ 10 ദിവസത്തിനകം ചെയർപേഴ്സൺ കൗൺസിൽ വിളിച്ച് ചേർക്കണമെന്നാണ് ചട്ടം – 7, കത്ത് നൽകി 3 ദിവസത്തിനകം തീയതി തീരുമാനിച്ച് നോട്ടീസ് നൽകിയില്ലെങ്കിൽ ഒപ്പിട്ട കൗൺസിലർമാർക്ക് കൗൺസിൽ വിളിച്ച് ചേർത്ത് തീരുമാനം എടുക്കാം.)

ഇതിൻ പ്രകാരം പ്രധാനപ്പെട്ട 6 വിഷയങ്ങളിലാണ് കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കത്ത് നൽകിയത്.1 . മഴക്കാലപൂർവ്വ ശുചികരണം സർക്കാർ അനുവദിച്ച തുക ചിലവഴിക്കാത്തത് സംബന്ധിച്ച് . .2.നഗരസഭയിലെ മോഷണ പോയ ഫയൽ സംബസിച്ച്, 3.കൊട്ടാരമറ്റം ഓട്ടോസ്റ്റാൻഡ് വിഷയത്തിൽ എടുത്ത തെറ്റായ കൗൺസിൽ തീരുമാനം സംബധിച്ച്, 4. ആറിൻ്റെ തീരം ഇടിയുന്നത് മൂലം പുറമ്പോക്കിലുള്ള ഒരു മരം വെട്ടിമാറ്റിയില്ലങ്കിൽഒരു പ്രതിപക്ഷ കൗൺസിലറുടെ വീടിന് ഭീഷണി നേരിടുന്നത് തടയുന്നതിന് നടപടികൾ മനപൂർവ്വം സ്വീകരിക്കാത്തത് സംബന്ധിച്ച് . 5 . കൗൺസിൽ മിനിട്ട് സുകൾ മാസങ്ങൾ കഴിഞ്ഞ് പുറത്തിറക്കുന്നതിനാൽ തീരുമാനം നടപ്പാക്കുന്നത് വൈകുന്നത് സംബന്ധിച്ച്,

6.കത്ത് നൽകിയിട്ടും നിയമപരമായി ആശുപത്രി മനേജ്മെൻ്റ് കമ്മറ്റികളിൽ നഗരസഭയിലെ ഏറ്റവും അംഗങ്ങൾ ഉള്ള കേരളാ കോൺഗ്രസ് എം അംഗങ്ങളെ മനപൂർവ്വം നിയമിക്കാത്ത വിഷയം.ഈ ആറ് വിഷയങ്ങളും ഒരു കൗൺസിലിൽ അജണ്ടയായി വയ്ക്കണമെന്നാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. എന്നാൽ ഓരോ അജണ്ടകൾ വച്ച് തുടർച്ചയായി 14, 15, 16, 17 തീയതികളിൽ ചെയർപേഴ്സൺ യോഗം വിളിച്ച് കൗൺസിൽ മേള നടത്തിയിരിക്കുകയാണന്ന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version