Kerala

വി.എൻ.എസ്. താലൂക്ക് വാർഷികവും നറുക്കെടുപ്പും

Posted on

പാലാ: വിളക്കിത്തലനായർ സമാജം മീനച്ചിൽ താലൂക്ക് യൂണിയൻ വാർഷികവും നറുക്കെടുപ്പും ജൂലൈ 12 ന് നടത്തും. രാവിലെ 9 ന് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഇൻ ചാർജ് എ.ബൈജു പതാക ഉയർത്തും. 10 ന് മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സംസ്ഥാന രക്ഷാധികാരി കെ.എസ്.രമേഷ് ബാബു അധ്യക്ഷത വഹിക്കും.

സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ. മോഹനൻ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടറി സുജ ബാബു വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്യും. ജില്ലാ കോ-ഓർഡിനേറ്റർ പി.കെ.സുരേന്ദ്രൻ സംഘടനാ വിവരണം നടത്തും.താലൂക്ക് സെക്രട്ടറി സി.ബി.സന്തോഷ് വാർഷിക റിപ്പോർട്ടും താലൂക്ക് ട്രഷറർ പി.ബി. സിജു കണക്കും അവതരിപ്പിക്കും.

താലൂക്ക് യൂണിയൻ മന്ദിര നിർമ്മാണ ധനശേഖരണാർത്ഥമുള്ള നറുക്കെടുപ്പ് വി.എൻ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ടി.എം. ബാബു നിർവ്വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version