Kerala

പാലാ നഗരസഭ ഭരണം സ്തംഭനത്തിൽ :മുൻപരിചയം ഉള്ള സീനിയർ കൗൺസിലർമാർക്ക് പോലും കൗൺസിലിൽ സംസാരിക്കാൻ അവസരം നൽകാതെ ധാർഷ്ട്യം നിറഞ്ഞ നിലപാടാണ് ചെയർപേഴ്സൺ സ്വികരിക്കുന്നത്.; പ്രതിപക്ഷം കൗൺസിൽ മീറ്റിംഗ് കൂടാൻ നോട്ടീസ് നൽകി

Posted on

പാലാ നഗരസഭയിൽ കഴിഞ്ഞ 6 മാസമായി ഭരണം പ്രതിസന്ധിയിലായിരുന്നെങ്കിലും ശരിക്കും പ്രതിപക്ഷത്തിൻ്റെ റോൾ നിർവ്വഹിച്ച് പ്രതിഷേധം പോലും നടത്താതെ ചെറുപ്പക്കാരിയായ പുതിയ ചെയർപേഴ്സണെ പ്രതിപക്ഷം സഹായിച്ച് വരുകയായിരുന്നു.എന്നാൽ പാലായിലെ പൊതു ജനങ്ങൾക്ക് കിട്ടേണ്ട സേവനങ്ങൾ പോലും കൃത്യസമയത്ത് ലഭിക്കാത്ത സാഹചര്യങ്ങൾ ഉണ്ടാക്കിയിരിക്കുന്നു. മുൻപരിചയം ഉള്ള സീനിയർ കൗൺസിലർമാർക്ക് പോലും കൗൺസിലിൽ സംസാരിക്കാൻ അവസരം നൽകാതെ ധാർഷ്ട്യം നിറഞ്ഞ നിലപാടാണ് ചെയർപേഴ്സൺ സ്വികരിക്കുന്നത്.

ഇത് ഭരണപക്ഷത്തെ കൗൺസിലർമാർ സ്വയം തിരിച്ചറിയാനാണ് ഞങ്ങൾ കാത്തിരുന്നത്. അവർ തിരിച്ചറിഞ്ഞിരിക്കുന്നു. അംഗങ്ങൾ കൂടുതലുള്ള പ്രധാന ഭരണകക്ഷിയായ കോൺഗ്രസ് കൗൺസിലർമാർ ഏകകണ്ഠന ചെയർപേഴ്സണിൽ വിശ്വാസം ഇല്ലായെന്ന് പ്രമേയം പാസ്സാക്കിയിരിക്കുന്നു. നഗരസഭയുടെ അടിയന്തര അത്യാവശ്യം വന്നാൽ കാര്യങ്ങൾ മുടങ്ങാതിരിക്കാൻ മുനിസിപ്പൽ അക്ട് പ്രകാരം ചെയർ പേഴ്സണ് നൽകിയിരിക്കുന്ന അധികാരമായ മുൻകൂർ അനുമതി പോലും നിലവിലുള്ള ചെയർപേഴ്സണ് നൽകാൻ സാധിക്കില്ല. തൊട്ടടുത്ത കൗൺസിൽ അത് അംഗീകരിക്കുമെന്ന് പ്രതീഷിച്ചാണ് അനുമതി നൽകുന്നതിനാൽ നിലവിൽ 26 പേരിൽ 18 പേർ പരസ്യമായി ചെയർ പേഴ്സണിൽ വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ സെക്രട്ടറിക്ക് മുൻകൂർ അനുമതി വാങ്ങിക്കാൻ സാധിക്കില്ല.

അങ്ങനെ ഭരണ പ്രതിസന്ധിയാണ് പലായിൽ നിൽക്കുന്നത്.ഈ സാഹചര്യത്തിലും കുറുക്ക് വഴിയിലൂടെ ഭരണം പിടിക്കാൻ പ്രതിപക്ഷം അഗ്രഹിക്കില്ല. എന്നാൽ നഗരസഭയുടെ ഭരണസ്തംബനം ഒഴിവാക്കാൻ പ്രതിപക്ഷം മുൻകൈ എടുക്കും. അതിൻ്റെ ആദ്യപടിയായിട്ടാണ് കൗൺസിൽ വിളിക്കാൻ നോട്ടീസ് നൽകിയിരിക്കുന്നത്. കൗൺസിലിൽ അജണ്ട വയ്ക്കാനും വിളിച്ച് ചേർക്കാനും ഉള്ള അധികാരം ചെയർപേഴ്സണാണ്. എന്നാൽ മനപൂർവ്വം അജണ്ടകൾ വയ്ക്കാൻ ചെയർപേഴ്സൺ തയ്യാറാകുന്നില്ലങ്കിൽ മുനിസിപ്പൽ ആക്ട് ചട്ടം 7 പ്രകാരം പ്രതിപക്ഷത്തിന് കൗൺസിൽ വിളിച്ച് ചെയർപേഴ്സൺ ഇല്ലാതെ തന്നെ തീരുമാനം എടുക്കാം.ഇതിൻ പ്രകാരം താഴെ പറയുന്ന അജണ്ടകളിൽ തീരുമാനം എടുക്കാൻ പ്രതിപക്ഷം നോട്ടീസ് നൽകിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version