Kottayam

“വരവേൽപ്പ് – ടീമാകാം… പുതുയുഗ നന്മയ്ക്കായ്” എന്ന സന്ദേശവുമായി ഈരാറ്റുപേട്ട . മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം സംഘടിപ്പിച്ചു

Posted on

 

ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം “വരവേൽപ്പ് – ടീമാകാം… പുതുയുഗ നന്മയ്ക്കായ്” എന്ന സന്ദേശവുമായി വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.

പ്രവേശനോൽസവം സ്കൂൾ ഓഡിറ്റോറിയത്തിൽ മാനേജർ എം കെ അൻസാരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ താഹിറ പി പി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ നസീറ വി ഇ, സ്കൂൾ എച്ച് എം ലീന എം പി, പി റ്റി എ വൈസ് പ്രസിഡന്റ്‌ ഷംനാസ് പലേമ്പറമ്പിൽ, അമ്പിളി ബി നായർ തുടങ്ങിയവർ സംസാരിച്ച പരിപാടിയിൽ

ബിജോയ്‌ എഫ്രേം സ്വാഗതവും അൻസാർ അലി നന്ദിയും പറഞ്ഞു . “മക്കളെ അറിയാൻ ” എന്ന തലക്കെട്ടിൽ കൗൺസലർ ഫൗസിയ ബീവിയും “വിദ്യാർത്ഥികളുടെ കരിയർ നിർവഹണത്തിൽ രക്ഷിതാക്കളുടെ പങ്ക് “എന്ന വിഷയത്തിൽ പൃജു പി ആറും ക്ലാസ്സെടുത്തു

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version