Kerala

അമ്മ കേരളീയ സമൂഹത്തിൽ എന്ത് സ്വാധീനം ചെലുത്തുന്നു? സാധാരണക്കാർക്ക് അവരെ കുറിച്ച് ഒന്നുമറിയില്ല;’അമ്മ സംഘടനാ പിരിച്ചു വിടണം :ജി സുധാകരൻ

Posted on

അമ്മ കേരളീയ സമൂഹത്തിൽ എന്ത് സ്വാധീനം ചെലുത്തുന്നു? സാധാരണക്കാർക്ക് അവരെ കുറിച്ച് ഒന്നുമറിയില്ല. നാട്ടുകാർക്ക് അതിനോട് താത്പര്യവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിലില്ല. മറ്റ് സംഘടനകൾക്ക് തന്നെ അപമാനമാണെന്നും സുധാകരൻ പറഞ്ഞു. സിനിമ മേഖലയിൽ മോശം ഗ്രൂപ്പിസമാണെന്നും അദ്ദേഹം ആരോപിച്ചു.പൊതുവേദിയിൽ സംസാരിക്കുന്നതിനിടെ ആണ് വിമർശനം ഉന്നയിച്ചത്.

താരസംഘടന ‘അമ്മ’യിലെ തർക്കം ഏറെ ചർച്ചാവിഷയമായിക്കൊണ്ടിരിക്കുകയാണ്.ലക്ഷ്മിപ്രിയക്കും ടിനി ടോമിനുമെതിരെ ആരോപണങ്ങളുമായി നടി അൻസിബ രംഗത്തെത്തിയതോടെയാണ് അമ്മയിലെ തർക്കം കൂടുതൽ ചർച്ചയാകാൻ ഇടയായത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version