Kerala
വിദ്യാഭ്യാസം ഭാവി ജീവിതത്തിന്റെ പാസ്പോർട്ട് . തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഈരാറ്റുപേട്ട: വിദ്യാഭാസം ഭാവിജീവിതത്തിന്റെ പാസ്പോർട്ടാണ്. വിദ്യാഭ്യാസം പരിഷ്കൃത വ്യക്തിത്വങ്ങളേയും അതിലൂടി പരിഷ്കൃത സമൂഹങ്ങളെയും രൂപപ്പെടു ത്തണമെന്നുംകേരള നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. അരുവിത്തുറ സെന്റ് ജോർജ് കോളെജിലെ 2025 – 26 ബാച്ചിലെ വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളെജ് മാനേജർ വെരി റവ മാത്യു ചന്ദ്രൻ കുന്നേൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് എംജെ സെബാസ്റ്റ്യൻ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് , കോളെജ് ബർസാർ റവ ഫാ. ബിജു കുന്നയ്ക്കാട്ട്, കോളെജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, ഐ ക്യൂ ഏ സി കോഡിനേറ്റർ ഡോ.സുമേഷ് ജോർജ് തുടങ്ങി നിരവധി പ്രമുഖർ സംസാരിച്ചു.
വിശാഖപട്ടണം ഗാന്ധി ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക് നോളി ആൻഡ് മനേജ്മെന്റ് സ്റ്റഡിസിൽ നിന്നും ഇംഗ്ലീഷിൽ ഗവേഷണ ബിരുദം കരസ്ഥമാക്കിയ ഡോ സിനി ജേക്കബ്ബിനേയും കോളെജിൽ നിന്നും ഈ വർഷം റാങ്ക് നേട്ടം കരസ്ഥമാക്കിയവർ, എല്ലാ വിഷയത്തിനും എ പ്ലസ് വിജയം നേടിയവർ തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.