Kerala

വിദ്യാർത്ഥികൾക്കായി വാഹനമുണ്ട്. ഓടിക്കുവാൻ താത്പര്യമില്ലാതെ പ്രധാന അദ്ധ്യാപകനും കൂട്ടരും

Posted on

 

പാലാ: മഹാത്മാഗാന്ധി ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികളെ എത്തിക്കുന്നതിനായി ജോസ് കെ മാണി എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച വാഹനം വിദ്യാർത്ഥികൾക്കായി പ്രയോജനപ്പെടുത്തുവാൻ ഈയിടെ ചുമതല ഏറ്റ സ്കൂൾ അധികൃതർ വൈമനസ്യം കാണിക്കുന്നതായി ആക്ഷേപം – പ്രധാന അദ്ധ്യാപിക ജൂൺ 10ന് സ്ഥലം മാറി പോയപ്പോൾ പ്രധാന അദ്ധ്യാപകൻ്റെ ചാർജ് വഹിക്കുന്ന ആളും സഹപ്രവർത്തകരും
പുതിയ അദ്ധ്യയന വർഷം ആരംഭിച്ചിട്ട് ജൂൺ മാസം മാസം പിറ്റിഎയും, സഹകരീക്കുന്ന മറ്റ് അദ്ധ്യാപകരും വാഹനം ഓടിക്കുവാൻ തയ്യാറായി കുട്ടികളെ കൊണ്ടുവരുകയും വീട്ടിൽ കൊണ്ടുവിടുകയും ചെയ്യുന്ന സാഹചര്യത്തിൽ ജൂൺ 10 മുതൽ സ്കൂളിൻ്റെ ചാർജുള്ള അദ്ധ്യാപകൻ്റെ വാഹനസൗകര ര്യത്തോടുള്ള എതിർപ്പും, ഏകേപനത്തോടുള്ള നിസ്സഹകരണവും വാഹന സൗകര്യം ഉണ്ടെന്ന് കണ്ട് പുതുതായി വന്ന കുട്ടികളോടും മറ്റു കുട്ടികളോടും ഉള്ള വെല്ലുവിളിയാണ് .
ഇതു സംബന്ധിച്ച് രക്ഷിതാക്കൾ നഗരസഭയിൽ പരാതി അറിയിച്ചപ്പോൾ തുടർ നടപടി സ്വീകരിക്കുവാൻ നഗരസഭ നിലവിലുള്ള പ്രധാന അദ്ധ്യാപകനോടും ടീമിനോടും നഗരസഭയിൽ വിളിച്ചു വരുത്തി ചർച്ച ചെയ്ത് നൽകിയ പരിഹാര നിർദ്ദേശങ്ങൾ കാറ്റിൽ പറത്തിയിരിക്കുകയാണ് ഇൻ ചാർജുള്ള പ്രധാന അദ്യാപകനും ടീമും . ഈ സംഘത്തിന് താത്പര്യമില്ലാത്ത സ്ഥിതിയിൽ വാഹനത്തിന് ഇന്ധന ചിലവ് ഡ്രൈവർക്ക് ശമ്പളം തുടങ്ങിയ കാര്യങ്ങൾക്ക് വലയുകയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.സ്കൂൾ അധികൃതരുടെയും പിറ്റിഎ യുടെയും നിരന്തരമായ ഇടപെടലിനെ തുടർന്നാണ് ജോസ് കെ.മാണി എം.പി പ്രദേശിക വികസന ഫണ്ടിൽ നിന്നും വാഹനം ലഭ്യമാക്കിയത്.

കഴിഞ്ഞ അദ്ധ്യയന വർഷം അവസാനവും ഈ വർഷം തുടക്കത്തിലും ആ സമയത്ത് പ്രധാന അദ്ധ്യാപികയുടെ നേതൃത്വത്തിൽ വാഹനത്തിൻ്റെ റൂട്ട് നിശ്ചയിച്ച് മറ്റ് വാഹന നടത്തിപ്പ് വ്യവസ്ഥകളും രേഖാമൂലം ഉണ്ടാക്കിയിട്ടുള്ളതാണ് ഇതു പ്രകാരം ആദ്യ ദിവസങ്ങളിൽ വിദ്യാർത്ഥികളെ കൃത്യ സമയത്ത് എത്തിക്കുന്നതിന് വേണ്ട ചിട്ടയായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വാഹന സൗകര്യം ലഭിക്കുമെന്ന ഉറപ്പിലും പ്രതീക്ഷയിലും നിരവധി വിദ്യാർത്ഥികൾ ഈ സ്കൂൾ വർഷത്തിൽ പുതുതായി അഡ്മിഷൻ നേടിയിരുന്നു.

സ്കൂളിൻ്റെ ഭരണ നിർവ്വഹണ ചുമതലയുള്ള നഗരസഭയിൽ ഇതു സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ പുതിയ പ്രധാന അദ്ധ്യാപകനെകനെ വിളിച്ച് ചർച്ച ചെയ്തിരുന്നതാണ്..തുടർന്ന് വാഹന സർവ്വീസിനായി വ്യവസ്ഥ അംഗീകരിക്കുകയും ചെയ്തിരുന്നു.. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ജിജി ബൈജുവും കമ്മറ്റിയും വിഷയത്തിൽ ഇടപെട്ട് വാഹനസൗകര്യം വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്തുവാൻ തയ്യാറാവണമെന്ന് നിരന്തരമായി അഭ്യർത്ഥിച്ചിട്ടും പ്രധാന അദ്ധ്യാപകൻ്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകൻ തയ്യാറാവുന്നില്ല എന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
വാഹന സൗകര്യം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നു വെന്ന് ഉറപ്പു വരുത്തണമെന്നും ഇതിന് ചുമതലക്കാരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാവണമെന്നും ജോസ്.കെ.മാണി എം.പി.പറഞ്ഞു. വിഷയത്തിൽ ശക്തമായ ഇടപെടൽ ഉണ്ടാവണമെന്ന് അഭ്യർത്ഥിച്ച് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ജിജി ബൈജു നഗരസഭയ്ക്ക് കത്ത് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version