Kerala
ഹരിത കർമ്മ സേന ശേഖരിക്കുന്ന പാഴ്വസ്തുക്കൾ MCF ൽ എത്തിച്ചതിനു ശേഷം നടത്തിവരുന്ന പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ നേരിട്ട് കണ്ട് മനസ്സിലാക്കി
മേലുകാവ് : ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഒരു മാസം നീണ്ടുനിൽക്കുന്ന പ്രവർത്തന പരിപാടികളുടെ ഭാഗമായി *MM-MU-M-UP സ്കൂൾ വിദ്യാർത്ഥികൾ*മേലുകാവ് ഗ്രാമ പഞ്ചായത്ത് *MCF സന്ദർശിച്ചു.
ഹരിത കർമ്മ സേന ശേഖരിക്കുന്ന പാഴ്വസ്തുക്കൾ MCF ൽ എത്തിച്ചതിനു ശേഷം നടത്തിവരുന്ന പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ നേരിട്ട് കണ്ട് മനസ്സിലാക്കി,ഹരിത കർമ്മ സേന അംഗങ്ങൾ വിദ്യാർത്ഥികൾക്ക് മാലിന്യ സംസ്കരണത്തിന്റെ വിവിധ ഘട്ടങ്ങൾ വിശദീകരിച്ചു. പ്രസിഡൻ്റ് ബിൻസി ടോമി പരിപാടി ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് സെക്രട്ടറി പോൾ ബേബി ആശംസകൾ അറിയിച്ചു.
ക്ലീൻ കേരള സെക്ടർ കോർഡിനേറ്റർ ന്യൂസിമോൾ ക്ലാസ് നയിച്ചു . അധ്യാപകരായ ജോജിമോൻ മാത്യു അസിം മുഹമ്മദ്, അസ്ന എം മുഹമ്മദ് , പ്രേരക് നൈസി ബിന്നി ഹരിത കർമ്മ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.