Kerala

മരിയസദനത്തിലെ മർമ്മത്ത് കൊണ്ട പരിചരണം ;രാജേഷ് മർമു മാനസിക പ്രതിസന്ധിയിൽ നിന്ന് കുടുംബത്തിന്റെ സ്നേഹത്തണലിലേക്ക്

Posted on

പാലാ: പശ്ചിമ ബംഗാള്‍ സ്വദേശിയായ 32 വയസുകാരന്‍ രാജേഷ് മുര്‍മുവിനെ പുനരധിവാസ നടപടികളുടെ ഭാഗമായി സ്വന്തം കുടുംബത്തിലേക്കും സാമൂഹിക ജീവിതത്തിലേക്കും തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമായി.

നിരവധി ആളുകളെ പുനരവസിപ്പിക്കുന്ന മരിയ സദനത്തിന്റെ പ്രവർത്തനം അഭിനന്ദനീയം ആണെന്നും തുടർന്നും കൂടുതൽ ആളുകളെ തിരികെ വീട്ടുകളിലേക്ക് എത്തിക്കാൻ മരിയ സദനത്തിനു സാധിക്കട്ടെ എന്നും ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം അഭിപ്രായപ്പെട്ടു. വാർഡ് കൗൺസിലർ ജിജി ബൈജു കൊല്ലംപറമ്പിൽ സിസ്റ്റർ എലിസബത്ത്, മരിയസദനം സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.
ജോലിയുടെ ആവശ്യാര്‍ഥം കേരളത്തിലെത്തിയ രാജേഷ് മുര്‍മു, പാലാ കൊട്ടാരമറ്റം പ്രദേശത്തെ ഒരു വ്യാപാര സ്ഥാപനത്തിന്റെ പരിസരത്ത് മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുകയും പൊതുസ്ഥലത്ത് ബഹളം വെക്കുകയും ചെയ്ത സാഹചര്യത്തില്‍ പാലാ മുനിസിപ്പാലിറ്റി അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് പാലാ മരിയസദനം യാചക പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

2025 ഡിസംബര്‍ 15 മുതല്‍ പാലാ മരിയസദനം സൈക്കോ-സോഷ്യല്‍ റീഹാബിലിറ്റേഷന്‍ സെന്ററില്‍ താമസിച്ചുവരികയായിരുന്ന രാജേഷ് മുര്‍മുവിന് ആവശ്യമായ പരിചരണവും കൗണ്‍സിലിംഗും നല്‍കിയതിനെ തുടര്‍ന്ന് കേരള സാമൂഹ്യനീതി വകുപ്പിന്റെ “പ്രത്യാശ” പദ്ധതിയുടെ ഭാഗമായി സിസ്റ്റര്‍ എലിസബത്തിന്റെ നേതൃത്വത്തില്‍ വിശദമായ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടന്നു. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കുടുംബവിവരങ്ങളും സ്വദേശ വിലാസവും കണ്ടെത്താന്‍ സാധിച്ചു.

ഭാര്യയും മൂന്ന് ആൺമക്കളുമുള്ള രാജേഷ് മുര്‍മുവിന്റെ സ്വദേശം പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനാജ്പുര്‍ ജില്ലയിലെ ചാന്ദിപൂര്‍ (Chandipur) ആണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങളുമായി ബന്ധപ്പെടുകയും ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്ത ശേഷം സിസ്റ്റര്‍ എലിസബത്തിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തെ സുരക്ഷിതമായി സ്വദേശത്തേക്ക് യാത്രയയച്ചു.കുടുംബ പുനരൈക്യത്തിനും സമൂഹത്തിലേക്കുള്ള തിരിച്ചുവരവിനും പ്രാധാന്യം നല്‍കുന്ന പ്രവര്‍ത്തനങ്ങളുടെ മറ്റൊരു വിജയകരമായ ഉദാഹരണമായാണ് ഈ പുനരധിവാസ നടപടിയെ വിലയിരുത്തുന്നത് എന്ന് സന്തോഷ്‌ മരിയ സദനം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version