Kerala

വണ്ടിപ്പെരിയാറിൽ കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി

Posted on

 

ജനവാസ മേഖലയിലിറങ്ങി പ്രദേശവാസികളിൽ ഭീതി പരത്തിയ കടുവയെ പിടികൂടാനായി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത് നാല് വയസ്സോളം പ്രായമുള്ള ഒരു ആൺപുലി.

പെരിയാർ കടുവ സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയിലേക്ക് എത്തിയതായി സംശയിക്കുന്ന കടുവയെ പിടികൂടാനാണ് ഗ്രാമ്പി നമ്പർ വൺ ഡിവിഷനിൽ പ്രത്യേക കൂട് സ്ഥാപിച്ചിരുന്നത്.അതിലാണ് പുലി കുടുങ്ങിയത്.

കൂടിലായ പുലിയെ വനംവകുപ്പ് അധികൃതർ സുരക്ഷിതമായി പുറത്തെടുത്ത് ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കും.പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ പെരിയാർ കടുവ സങ്കേതത്തിലേക്കോ അല്ലെങ്കിൽ അനുയോജ്യമായ മൃഗശാലയിലേക്കോ മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version