Kerala

പരാതി ലഭിച്ച് രണ്ട് മണിക്കൂറിനുള്ളിൽ നടപടി സ്വീകരിച്ച് മാതൃകയായി ഭരണങ്ങാനം പഞ്ചായത്ത് സെക്രട്ടറി റിനി വർഗീസ്

Posted on

പാലാ :പഞ്ചായത്തോഫീസിലും ;മുൻസിപ്പൽ ഓഫീസിലും ,സർക്കാർ ഓഫീസിലും കാര്യം സാധിക്കുവാനായി  കയറി ഇറങ്ങാത്തവരില്ല .എല്ലാവര്ക്കും തിക്താനുഭവങ്ങളാണ് ഉള്ളത് .വി ഡി സതീശൻ സർക്കാർ കയറിയപ്പോൾ തന്നെ അങ്ങനെയുള്ളവരെ കണ്ടെത്തി കാര്യങ്ങൾ നിർവഹിക്കുന്നതിൽ താൽപ്പര്യവും കാണിക്കുന്നുണ്ട്.

എന്നാൽ കഴിഞ്ഞ മെയ് 19 ന് സർക്കാർ നയങ്ങളൊന്നും ബാധകമാകാതെ ഒരു വലിയ സംഭവം കോട്ടയം ജില്ലയിലെ ഭരണങ്ങാനം പഞ്ചായത്തിൽ നടന്നു .രണ്ടാം വാർഡിൽ ഉള്ളനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്  300 മീറ്റർ മാറിയുള്ള ഭവനത്തിലേക്ക് അയൽക്കാരന്റെ  മരങ്ങൾ അപകടകരമാം വിധം വളർന്നു നിൽക്കുന്നു .ഇത് വെട്ടി  മാറ്റി കൊടുക്കണം എന്നാവശ്യപ്പെട്ട് ഗൃഹ നാഥൻ ഒരു പരാതി ഭരണങ്ങാനം പഞ്ചായത്ത് സെക്രെട്ടറി റിനി വർഗീസിന് നൽകി .

പക്ഷെ നടപടി ആരെയും അതിശയിപ്പിക്കുന്ന വേഗത്തിലായിരുന്നു .രണ്ടു മണിക്കൂറിനുള്ളിൽ പരാതിക്കാരന്റെ വസതിയിൽ പഞ്ചായത്ത് ഉദ്യോഗസ്ഥരെത്തി വിവര ശേഖരണം നടത്തുകതയും അയൽക്കാരനായ കരോട്ട് താഴത്ത് വീട്ടുടമസ്ഥനു നോട്ടീസ് നൽകുകയും ചെയ്തു .തുടർന്ന് കരോട്ട് താഴത്ത് വീട്ടുടമ മരങ്ങൾ കച്ചവടം നടത്തി വെട്ടി മാറ്റുകയും അപകടം ഒഴിവാക്കുകയും ചെയ്തു .

സർക്കാർ ഉദ്യോഗസ്ഥരുടെ നിഷേധാത്മക നയം  കൊണ്ട് പൊറുതി മുട്ടുന്ന ഇക്കാലത്ത് ഇക്കാര്യങ്ങൾ കേട്ടവർ കേട്ടവർ ഈ ഉദ്യോഗസ്ഥയെ അഭിനന്ദിക്കുകയാണ് .ആറുമാസമായി കോയിക്കൽ പറമ്പിൽ മാത്യു ജോസഫ് എന്ന അധ്യാപകൻ തന്റെ ഭവനത്തിലേക്ക് വീഴാറായി നിൽക്കുന്ന അയൽക്കാരന്റെ മരങ്ങൾ വെട്ടി മാറ്റാൻ  പരാതിയുമായി നടക്കുന്നു .എന്നാൽ റിനി വർഗീസ് എന്ന ഭരണങ്ങാനം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി കൊടുത്തയുടനെ തന്നെ നടപടി സ്വീകരിച്ചതിൽ ഈ ഗൃഹഖ്‌നാഥനും ഉദ്യോഗസ്ഥയ്ക്കു നന്ദി പറയുകയാണ് .ഇങ്ങനെയിട്ടുള്ള ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുവാൻ നാടൊന്നിക്കണമെന്നാണ് നാട്ടുകാരുടെ പക്ഷം .

ചിത്രം :പ്രതീകാത്മകം 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version