Kerala
കോൺഗ്രസുകാരനായ രമേശ് ചെന്നിത്തല കൊണ്ട് വന്ന ഓപ്പറേഷൻ തൂഫാൻ സമ്മേളനത്തിൽ കോൺഗ്രസ് നേതാക്കളെ വെട്ടിയതായി പരാതി
കോട്ടയം :കോൺഗ്രസുകാരനായ ആഭ്യന്തിര മന്ത്രി രമേശ് ചെന്നിത്തല കൊണ്ട് വന്ന ഓപ്പറേഷൻ തൂഫാൻ പാലാ സമ്മേളനത്തിൽ കോൺഗ്രസ് നേതാക്കളെ വ്യാപകമായി വെട്ടിയതായി പരാതി ഉയർന്നു .സമ്മേളനത്തിന്റെ പ്രചാരണത്തിനായി നിർമ്മിച്ച ഫ്ളക്സിൽ കോൺഗ്രസ് നേതാക്കളുടെ ഫോട്ടോ ഇല്ലാതിരുന്നതും ചർച്ചയായിട്ടുണ്ട് .
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ;ജില്ലാ പഞ്ചായത്തംഗങ്ങൾ ;ബ്ലോക്ക് പ്രസിഡണ്ട് അംഗങ്ങൾ ;പാലാ മുൻസിപ്പൽ വൈസ് ചെയർപേഴ്‌സൺ ;കൗൺസിലർ മാർ ഇവരെയൊന്നും പാലായിലെ തൂഫാൻ സമ്മേളനത്തിന് വിളിച്ചിട്ടില്ല .എന്നാൽ ചെയർപേഴ്‌സൺ ദിയ പുളിക്കക്കണ്ടത്തിന്റെ പേരും ചിത്രവും ഫ്ളക്സിൽ ചേർത്തിട്ടുണ്ട് .
കോൺഗ്രസിന്റെ മുഖ്യമന്ത്രിയും ;ആഭ്യന്തിര മന്ത്രിയും നാട് ഭരിക്കുമ്പോൾ ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഒരു സമ്മേളനത്തിൽ അതും പ്രധാന മന്ത്രി പോലും അനുകരിക്കാനിരിക്കുന്ന ഒരു സുപ്രധാന ചടങ്ങിൽ മീനച്ചിൽ താലൂക്കിലെ കോൺഗ്രസ് നേതാക്കളെ തഴഞ്ഞത് മന പൂര്വമാണെന്നും ഇതിനെതിരെ മുഖ്യമന്ത്രിക്കും ,ആഭ്യന്തര മന്ത്രിക്കും പരാതി നൽകുമെന്നും പാലായിലെ കോൺഗ്രസ് നേതാക്കൾ കോട്ടയം മീഡിയയോട് പറഞ്ഞു .
ഈ സമ്മേളനത്തിൽ കെ സി ബി സി യുടെ മദ്യ വിരുദ്ധ സമിതി നേതാക്കളെയും തഴഞ്ഞതായി പരാതി ഉയർന്നിട്ടുണ്ട് .സമ്മേളനം പ്രഹസനമാക്കിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും തൂഫാൻ കാമ്പയിൻ വിജയിപ്പിക്കാൻ കോൺഗ്രസ് സമാന്തര നടപടികളുമായി മുന്നോട്ട് പോകുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു .