Kerala

ആശ്രയയിൽ 77-)മത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

Posted on

 

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം ആശ്രയയും,ഇന്നർ വീൽ ക്ലബ്‌ ഓഫ് കോട്ടയം നോർത്ത് , വൈ ഡബ്ല്യൂ സി എ കളത്തിൽപടി എന്നിവരും ചേർന്ന് 159 വൃക്കരോഗികൾക്ക് നൽകി.

ആശ്രയയുടെ സെക്രട്ടറി ഫാ ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ജിം അലക്സ് കിറ്റ് വിതരണം ഉത്ഘാടനം ചെയ്തു. ശ്രീമതി അച്ചാമ്മ ജോസ് (Secretary YWCA Kalathilpady), അന്നു തോമസ് (President Inner Wheel Club of KTM North), ഷീബ എ എം(Senior Nursing OfficerMCH), പ്രീതി എ ആർ (Grade 1 Nursing Officer MCH),എം സി ചെറിയാൻ,

സിസ്റ്റർ ശ്ലോമ്മോ, എന്നിവർ ആശംസകൾ അർപ്പിച്ചു. കിറ്റ് കൊടുക്കുന്നതിൽ 77 മാസം പൂർത്തീകരിച്ച ഈ വേളയിൽ ഡയാലിസിസ് കിറ്റ് നൽകുന്നതിന് ആത്മാർത്ഥമായി സഹായിക്കുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു. തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണം ഉണ്ടാകണമേ.
എന്ന് സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version