Kerala

നിയമസഭാ മാർച്ചിൽ പോലീസ് മലിനജലം ഉപയോഗിച്ചതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് പ്രവർത്തകർ കോട്ടയം കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

Posted on

കോട്ടയം :പി.എം.ശ്രീ വിഷയത്തിൽ തിരുവനന്തപുരത്ത് ഇന്നലെ എ ഐ എസ് എഫ്, എ ഐ വൈ എഫ് നിയമസഭാ മാർച്ചിൽ പോലീസ് മലിനജലം ഉപയോഗിച്ചതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് പ്രവർത്തകർ

കോട്ടയം കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.സിപിഐ ജില്ലാ സെക്രട്ടറി അഡ്വ വികെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.

AIYF ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ AISF ജില്ലാ സെക്രട്ടറി അഖിൽ കെ യു സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ അസി:സെക്രട്ടറി അഡ്വക്കേറ്റ് ബിനു ബോസ്,AIYF ജില്ലാ പ്രസിഡന്റ് കെ രഞ്ജിത്ത്,

സിപി ഐ കോട്ടയം മണ്ഡലം സെക്രട്ടറി അഡ്വക്കറ്റ് സന്തോഷ് കേശവനാഥ്, AISF ജില്ലാ പ്രസിഡന്റ് വിശാഖ് തമ്പി എന്നിവർ സമരത്തിന് അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version