Kottayam

മീനച്ചിൽ താലൂക്ക് റബർ ഡീലേഴ്സ് അസോസിയേഷന്റെ പാലായിലുള്ള നവീകരിച്ച റബർ ഭവൻ ഓഫീസ് ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു

Posted on

 

പാലാ :മീനച്ചിൽ താലൂക്ക് റബർ ഡീലേഴ്സ് അസോസിയേഷന്റെ പാലായിലുള്ള നവീകരിച്ച റബർ ഭവൻ ഓഫീസ് ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. അദ്ദേഹം റബറിന്റെ വില ഉറപ്പുവരുത്താൻ വേണ്ടി കെ എം മാണിസാർ കൊണ്ടുവന്ന വില സ്ഥിരത ഫണ്ടിനെ കുറിച്ച് അനുസ്മരിക്കുകയും പാർലമെന്റിൽ റബ്ബർ ആക്ട് ഭേദഗതി കൊണ്ടുവന്ന സമയങ്ങളിൽ എല്ലാം കർഷകർക്കും വ്യാപാരികൾക്കും അനുകൂലമായ തീരുമാനങ്ങൾ എടുപ്പിക്കാൻ കഴിഞ്ഞെന്നും പറയുകയുണ്ടായി.

തുടർന്ന് ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ശ്രീ ജോർജ് വാലി ഷീറ്റ് റബറിന്റെ ലഭ്യത കുറവ് മൂലം റബ്ബർ വ്യാപാരികൾ എല്ലാം കഴിഞ്ഞ കുറെ കാലമായി പ്രതിസന്ധിയിൽ ആണെന്ന് അഭിപ്രായപ്പെടുകയുണ്ടായി.

പ്രസിഡന്റ് സോജൻ തറപ്പേലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്ഥാപക പ്രസിഡന്റ് ദേവസ്യാച്ചൻ മറ്റത്തിൽ,മുൻ പ്രസിഡന്റ് ജോസ് മാമ്പറമ്പിൽ, ജോസുകുട്ടി പൂവേലിൽ, തോമസ് ഉണ്ണിക്കുന്നേൽ, പിഎം മാത്യു ചോലിക്കര,

ഗിൽബി നെച്ചിക്കാട്ട്, സുരിൻ പൂവത്തിങ്കൽ, ജോയ് അയ്മനത്തിൽ, തങ്കച്ചൻ പുളിയാർമറ്റം, റോയി തെക്കേടം, കുര്യാച്ചൻ തെക്കേൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version