Kerala

കെ എം മാണി ഉദ്‌ഘാടനം ചെയ്ത റബ്ബർ ഭവന്റെ പുനരുദ്‌ഘാടനത്തിന് ജോസ് കെ മാണിയെത്തിയപ്പോൾ ഗതകാല സ്മരണകളും ഇരമ്പി

Posted on

പാലാ :കെ എം മാണി ഉദ്‌ഘാടനം ചെയ്ത പാലായിലെ റബ്ബർ വ്യാപാരികളുടെ അഫീസായ റബ്ബർ ഭവന്റെ ഉദ്‌ഘാടനത്തിന് ജോസ് കെ മാണിയെത്തിയപ്പോൾ ഗതകാലസ്മരണകളും ഇരമ്പിയാർത്തു.കേരളാ കോൺഗ്രസ് സ്ഥാപക നേതാവായ തോമസ് ഉണ്ണിപ്പള്ളി തന്റെ ഗതകാല അനുഭവങ്ങൾ പങ്ക് വച്ചപ്പോൾ പ്രൗഢ സദ്ദസ് അത് സാകൂതം കേട്ടിരുന്നു .

അന്നൊക്കെ കോൺഗ്രസ് ഭൂരിപക്ഷ പ്രദേശമായിരുന്നു ഇവിടം .ഞങ്ങൾ പിള്ളേരാണ് പാലാ സെന്റ് തോമസ് കോളേജിൽ നിന്നും പ്രകടനം നയിച്ച് പാലാ കുരിശുപള്ളി കവലയിൽ കൊണ്ട് വന്നു സമാപിച്ചത് .യ തു പിന്നേം നീണ്ടപ്പോൾ പാലാ ടൗൺ കേരളാ കോൺഗ്രസിന്റെ കൈക്കലായി .അന്നൊക്കെ  മാണി സാർ വീട്ടിൽ വന്നു ആലോചനകൾ നടത്തുമായിരുന്നു .പിന്നീട്  മാണിസാർ പല യോഗങ്ങളിലും എന്നെ കേരളാ കോൺഗ്രസിന്റെ സ്ഥാപക നേതാവ് എന്ന് വിശേഷിപ്പിച്ചിരുന്ന കാര്യവും ഉണ്ണിച്ചേട്ടൻ ഓർത്തെടുത്തു .

ഉദ്‌ഘാടന പ്രസംഗത്തിൽ താൻ ഏറ്റവും കൂടുതൽ പാർലമെറ്റിൽ സംസാരിച്ചിട്ടുള്ളത് റബ്ബറിനെ സംബന്ധിച്ചാണെന്നു ജോസ് കെ മാണി അനുസ്മരിച്ചു .റബ്ബർ കർഷകനും വ്യാപാരിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

യോഗത്തിൽ പ്രമുഖ റബ്ബർ വ്യാപാരികളായ  സോജൻ തറപ്പേൽ , ജോസ് മാമ്പറമ്പിൽ , ജോർജ് വാലി , ദേവസ്യാച്ചൻ മറ്റത്തിൽ . ഉണ്ണി ചേട്ടൻ ,
ഒ.വി തോമസ് ഉണ്ണിക്കുന്നേൽ;പി.എം മാത്യു എന്നിവർ സംസാരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version