Kerala

വാടകയ്‌ക്കെടുത്ത സാധന സാമഗ്രികൾക്കു വാടക നകുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ കടയിലെ ജീവനക്കാരാണ് മർദ്ദനമേറ്റു

Posted on

ഈരാറ്റുപേട്ട :വാടകയ്‌ക്കെടുത്ത സാധന സാമഗ്രികൾക്കു വാടക നകുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ കടയിലെ ജീവനക്കാരാണ് മർദ്ദനമേറ്റു.   ഈരാറ്റുപേട്ട നടക്കൽ ഭാഗത്ത്   MGHSS സ്കൂളിന് സമീപം പ്രവർത്തിക്കുന്ന സീറോ ഗ്രൂപ്പ് എന്ന സ്ഥാപനത്തിൽ ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം ഉണ്ടായത്. പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശി രാജേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. രാജേഷിന്റെ മകൻ അക്ഷയ്ക്കാണ് മർദ്ദനമേറ്റത്.

കടയിൽ നിന്നും അലവാങ്കും തൂമ്പയും രണ്ടാഴ്ച മുമ്പാണ് സമീപവാസിയായ ഫഹീം വാടകയ്ക്ക് എടുത്തത്. ഇന്ന് തിരിച്ചെത്തിയപ്പോൾ 260 രൂപ വാടക ആയതായി അറിയിച്ചു. അലവാങ്ക് വളഞ്ഞ് നിലയിലായിരുന്നു.ഇതേ ചൊല്ലിയാണ് ജീവനക്കാരനും സാധനങ്ങൾ വാടകയ്‌ക്കെടുത്ത യുവാക്കളുമായി തർക്കമുണ്ടായത് . വാടക കൂടുതലാണെന്ന് പറഞ്ഞ് വാക്കേറ്റം ഉണ്ടാവുകയും ഫഹീമിന് ഒപ്പം എത്തിയ യുവാവ് അക്ഷയിനെ മർദ്ദിക്കുകയും ആയിരുന്നു.

അക്ഷയുടെ മുഖത്തും നെഞ്ചിനും പരിക്കേറ്റു. സി സി ടി വി കാമറ ഉണ്ടായതിനാൽ ദൃശ്യങ്ങൾ വ്യക്തമായി ലഭിച്ചിട്ടുണ്ട്.ദൃശ്യങ്ങൾ ഇതിനകം മാധ്യമങ്ങളിലൂടെ ലോകം അറിഞ്ഞിട്ടുണ്ട് .പരിക്കേറ്റ അക്ഷയ് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് ഇന്നെത്തി  മൊഴി രേഖപ്പെടുത്തുമെന്നാണ് അറിയുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version