Kerala
ഡേവിസ് നഗർ പ്രാഥമികാരോഗ്യ കേന്ദ്ര വികസന സമിതിയിൽ തുരുത്തൻ വിരുദ്ധരെ തിരുകി കയറ്റാനുള്ള നീക്കം പ്രതിപക്ഷം പൊളിച്ചു
പാലാ :ഇന്നലെ നടന്ന നഗരസഭാ യോഗത്തിൽ ഭരണ മുന്നണിയിലെ അനൈക്യം മാറാ നീക്കി പുറത്ത് വന്നു.പ്രതിപക്ഷത്തിന്റെ ആക്രമണങ്ങളെ ബിനു തെക്കേക്കര ഒറ്റയ്ക്ക് നേരിടേണ്ട ഗതികേടും ഉണ്ടായി .സഹോദരനായ ബിജു ഹാജരായിരുന്നെങ്കിലും അദ്ദേഹവും സ്വതന്ത്ര മുന്നണിയെന്ന ആശയത്തെ കൈവിട്ട മട്ടാണ്.കൊച്ചിന്റച്ഛനെ പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ നിശിതമായി വിമർശിച്ചപ്പോൾ നിസ്സംഗ ഭാവത്തിൽ ഇരിക്കുകയായിരുന്നു വല്യച്ഛനായ ബിജു.
ഡേവിസ് നഗർ പ്രാഥമികാരോഗ്യ കേന്ദ്രം വികസന സമിതിയിൽ തുരുത്താൻ വിരുദ്ധരെ തിരുകിൻ കയറ്റാനുള്ള ബിനുവിന്റെ നീക്കത്തെ ബിജു പാലൂപ്പടവനും ;ബെറ്റിയും രൂക്ഷമായി എതിർത്തു .എന്നാൽ ഭരണ പക്ഷത്തെ കോൺഗ്രസ് അംഗങ്ങൾ ഈ അക്രാഖമാണങ്ങളെ കണ്ടില്ലെന്നു നടിച്ചു .രണ്ടെണ്ണം കേട്ടോട്ടെ എന്ന നിലപാടിലായിരുന്നു അവർ .
ഡേവിസ് നഗർ പ്രാഥമിക ആരോഗ്യ കേന്ദ്ര വികസന സമിതിയിൽ സന്തോഷ് പുളിക്കൻ ;ഓമന ജോയി എന്നിവരെയാണ് തിരുകി കയറ്റാൻ കൊച്ചിന്റച്ഛൻ ശ്രമിച്ചത് .നിയമങ്ങൾ അറിയില്ലെങ്കിൽ പഠിപ്പിക്കാം .നിയമങ്ങൾക്കെതിരാണ് ഈ കുത്തി തീരുപ്പ് എന്ന് ബിജു പാലൂപ്പടവിൽ വിമർശിച്ചു .കോൺഗ്രസിൽ നിന്നും റിയ ചീരാംകുഴിയേ അടർത്തിയെടുത്ത് സ്വന്തം പാളയത്തിലെത്തിച്ചെങ്കിലും സ്വന്തം പാളയത്തിൽ നിന്ന സ്വഹോദരനും ;കോൺഗ്രസുകാരും ഒരു പിന്തുണയും നൽകിയില്ലെന്ന കാഴ്ചയും ഇന്നലെ നടന്ന കൗൺസിലിൽ കാണേണ്ടി വന്നു .
അതേസമയം ഇന്നലെ വൈകിട്ട് കേരളാ കോൺഗ്രസ് ഇല്ലാത്ത ജനറൽ ആശുപത്രി വികസന സമിതി വരുന്നു എന്ന് വാർത്ത പ്രചരിപ്പിച്ചു .എന്നാൽ ബിനുവിനുണ്ടായ ഒറ്റപ്പെടലിന്റെ കുറിച്ച് പത്രക്കാർ ആരും വാർത്ത ചെയ്തതുമില്ല .കേരളാ കോൺഗ്രസ്സ് എം ജനറൽ ആശുപത്രി വികസന സമിതിയിൽ ഇല്ലെന്ന്ള്ളത് .കാര്യങ്ങൾ അറിയാതെയുള്ള പ്രചാരണമാണെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ അഭിപ്രായപ്പെട്ടു .കേരളാ കോൺഗ്രസ് എമ്മിന്റെ അംഗീകാരം പോയിട്ടില്ല .അതിപ്പോഴും നിലനിൽക്കുന്നുണ്ട് .നിയമങ്ങൾ പഠിക്കാതെ വർത്തയുണ്ടാക്കാനേ ഇവർക്ക് അറിയാവൂ എന്ന് ബിജു പാലൂപ്പടവിൽ പറഞ്ഞു .വികസന സമിതിയിൽ ബൈജു കൊല്ലമ്പറമ്പിലായിരിക്കും കേരളം കോൺഗ്രസ് പ്രതിനിധിയെന്നും അദ്ദേഹം പറഞ്ഞു .എം പി എന്ന നിലയിൽ ജോസ് കെ മാണിയുടെ പ്രതിനിധിയും ഉണ്ടായിരിക്കും .താലൂക്ക് വികസന സമിതിയിൽ ജോസ് കെ മാണിയുടെ പ്രതിനിധിയായി ജോസുകുട്ടി പൂവേലിൽ കഴിഞ്ഞ യോഗത്തിൽ പങ്കെടുത്തിരുന്നു .
പാലാ ജനറൽ ആശുപത്രിയിലെ വികസന സമിതിയിൽ മാണി സി കാപ്പൻ എംഎൽഎ, ഫ്രാൻസിസ് ജോർജ് എംപി, ഐസിഡിഎസ് സൂപ്പർവൈസർ ജ്യോതി എസ് കുമാർ, കുടുംബശ്രീ ചെയർപേഴ്സൺ സതി ശശികുമാർ എന്നിവരാണ് ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാക്കൾ. തോമസ് ആർ വി ജോസ് (കോൺഗ്രസ് ഐ) അഡ്വ.ജോബി കുറ്റിക്കാട്ട് (കേരള കോൺഗ്രസ്) അനസ് കണ്ടത്തിൽ (മുസ്ലിം ലീഗ്) ടി കെ വിനോദ് (ആർഎസ്പി )ജോർജുകുട്ടി വി എം (കേരള കോൺഗ്രസ് ജേക്കബ്ബ്) ചൈത്രം ശ്രീകുമാർ (സിഎംപി) സജേഷ് ശശി (സിപിഎം) പി കെ ഷാജകുമാർ (സിപിഐ) പീറ്റർ പന്തലാനി (ആർ ജെ ഡി) മുരളീധരൻ പി ആർ (ബിജെപി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ.
മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം, മെമ്പർ സെക്രട്ടറി ഡോ. അഭിലാഷ് ടി പി, വൈസ് ചെയർപേഴ്സൺ മായ രാഹുൽ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജിത പ്രകാശ്, മരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടോണി തൈപ്പറമ്പിൽ, വാർഡ് കൗൺസിലർ ലീന സണ്ണി പുരയിടം, എൽ എസ് ജി ഡി എൻജിനീയർ സിയാദ് എ എന്നിവരെ കൂടാതെ കെഎസ്ഇബി എൻജിനീയർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ എൻജിനീയർ, പൊതുമരാമത്ത് കെട്ടിട വിഭാഗം എൻജിനീയർ, സ്റ്റേഷൻ ഹൗസ് ഓഫീസർ പാലാ, വാട്ടർ അതോറിറ്റി എൻജിനീയർ എന്നിവരാണ് ഔദ്യോഗിക അംഗങ്ങൾ.