Kerala

ടൂ ഫാൻ വൺ മില്യൺ ഗോളിൽ പങ്കാളികളായി ഈരാറ്റുപേട്ട ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ

Posted on

ഈരാറ്റുപേട്ട: ടൂഫാൻ നാർക്കോട്ടിക് മിഷൻ ഹണ്ടിന്റെ ഭാഗമായി ഈരാറ്റുപേട്ട ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീംസ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സൗഹൃദ ക്ലബ്ബ് എന്നിവിടെ നേതൃത്വത്തിൽ വൺ മില്യൺ ഗോൾ ലക്ഷത്തിലേക്കുള്ള ഗോൾ 2026 നടന്നു.

സീനിയർ അസിസ്റ്റൻറ് ഷീജ എം.എസ് ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി അനീഷ് വി. പെനാൽറ്റി ഷൂട്ടൗട്ട് നടത്തി. തുടർന്ന് വിദ്യാർത്ഥികളും ഫുട്ബോൾ ടീമുകളുടെ ജെഴ്സ്സി അണിഞ്ഞ് ഗോൾ അടിച്ചു.

നാഷണൽ സർവീസ് സ്കീം പ്രോഗ്രാം കോർഡിനേറ്റർ സിന്ധു പിജി, സ്കൗട്ട് ആൻഡ് ഗൈഡ് കോ- ഓർഡിനേറ്റർ കൃഷ്ണമണി എൻ, രതീഷ് വി. ആർ, ഹരിതസഭ കോ- ഓർഡിനേറ്റർ സ്മിതാ ദാസ്, സൗഹൃദ ക്ലബ് കോർഡിനേറ്റർ സൂര്യ എസ്, കരിയർ ക്ലബ് കോർഡിനേറ്റർ മനോജ് റ്റി. ബെഞ്ചമിൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version