Kerala

സംസ്ഥാന ഗവൺമെൻറിൻറെ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഈരാറ്റുപേട്ടയിൽ ടാബ്ലോയും, ലഹരി വിരുദ്ധ സന്ദേശ റാലിയും നാളെ

Posted on

ഈരാറ്റുപേട്ട :സംസ്ഥാന ഗവൺമെൻറിൻറെ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട ജനമൈത്രി പോലീസും ഈരാറ്റുപേട്ട കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന

ടാബ്ലോയും, ലഹരി വിരുദ്ധ സന്ദേശ റാലിയും നാളെ രാവിലെ 11 .00 മണിക്ക് ഈരാറ്റുപേട്ട ഗവഃഹയർസെക്കൻഡറി സ്കൂളിൽ കവാടത്തിൽ നിന്നും ആരംഭിച്ച് അരുവിത്തുറപള്ളിയുടെ മുൻവശം വഴി സെൻട്രൽ ജംഗ്ഷനിൽ എത്തി മുട്ടം ജംഗ്ഷൻ കറങ്ങി പുളിക്കിൽ മാളിന്റെ മുൻവശം എത്തുമ്പോൾ ബി എഡ് കോളേജ് പ്രോഗ്രാം കോഡിനേറ്റർ ശ്രീ. സിബി ജോസഫ് സ്വാഗതം പറയും

ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ: VP നാസർ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുന്നതും. ഈരാറ്റുപേട്ട സർക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത് ബി എസ് ലഹരിവിരുദ്ധ സന്ദേശം നൽകുന്നതും ബി എഡ് കോളേജ് പ്രിൻസിപ്പൽ ശ്രീമതി റോസിലിറ്റ് മൈക്കിൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നതും ഈരാറ്റുപേട്ട ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ

ബിനോയ് തോമസ് ഈ ലഹരി വിരുദ്ധ പ്രോഗ്രാമിന് കൃതജ്ഞത അർപ്പിച്ച് സംസാരിക്കുന്നതുമാണ് ഈരാറ്റുപേട്ടയിലെ മുഴുവൻ നല്ലവരായ നാട്ടുകാരെയും ഈ പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version