Kerala

പ്രശസ്ത ധ്യാനഗുരുവും;വചനപ്രഘോഷകനും സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വിസി (77) അന്തരിച്ചു

Posted on

കോട്ടയം: പ്രശസ്ത ധ്യാനഗുരുവും മലയാള ക്രൈസ്തവ ഭക്തിഗാന രംഗത്ത് അതുല്യ സംഭാവനകള്‍ നല്‍കിയ രചയിതാവുമായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വിസി (77) അന്തരിച്ചു. കോട്ടയം അടിച്ചിറയിലെ ധ്യാനകേന്ദ്രത്തിലായിരുന്നു അന്ത്യം.

വിന്‍സെന്‍ഷ്യന്‍ സഭ സെന്റ് ജോസഫ് പ്രോവിന്‍സ് അംഗവും വചനപ്രഘോഷകനും സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്നു. 1974 ഡിസംബര്‍ 19ന് വൈദികനായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പൗരോഹിത്യജീവിതത്തിലൂടെ ഇന്ത്യയിലും വിദേശത്തുമായി ആത്മീയ നവോത്ഥാന രംഗത്തു പ്രവര്‍ത്തിച്ചു.

എഴുനൂറിലധികം ഗാനങ്ങൾ എഴുതി. `തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിന് നാഥാ…’ ഉൾപ്പെടെയുള്ള ഗാനങ്ങൾ രചിച്ചിട്ടുണ്ട്. പോപ്പുലര്‍ മിഷന്‍ ഡയറക്ടര്‍, അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്ര ഡയറക്ടര്‍,

കട്ടപ്പന കൃപാലയ റിട്രീറ്റ് സെന്‍റർ ഡയറക്ടര്‍, അസിസ്റ്റന്‍റ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ എന്നി നിലകളില്‍ അദ്ദേഹം സേവനം ചെയ്തു. സംസ്കാരം വ്യാഴാഴ്ച കോട്ടയം അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രത്തിൽ നടക്കും.

തിരുനാമ കീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിനു നാഥാ
അപദാനമെപ്പോഴും ആലപിച്ചില്ലെങ്കിൽ അധരങ്ങളെന്തിനു നാഥാ

ഈ ജീവിതമെന്തിനു നാഥാ
തിരുനാമ കീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിനു നാഥാ
അപദാനമെപ്പോഴും ആലപിച്ചില്ലെങ്കിൽ അധരങ്ങളെന്തിനു നാഥാ
ഈ ജീവിതമെന്തിനു നാഥാ

പുലരിയിൽ ഭൂപാളം പാടിയുണർത്തുന്ന കിളികളോടൊന്നു ചേർന്നാർത്തുപാടാം
പുലരിയിൽ ഭൂപാളം പാടിയുണർത്തുന്ന കിളികളോടൊന്നു ചേർന്നാർത്തുപാടാം
പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്ന കുളിർ കാറ്റിലലിഞ്ഞു ഞാൻ പാടാം

പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്ന കുളിർ കാറ്റിലലിഞ്ഞു ഞാൻ പാടാം
തിരുനാമ കീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിനു നാഥാ
അപദാനമെപ്പോഴും ആലപിച്ചില്ലെങ്കിൽ അധരങ്ങളെന്തിനു നാഥാ
ഈ ജീവിതമെന്തിനു നാഥാ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version