Kerala

ഇടക്കാലത്തിനു ശേഷം കേരളത്തിൽ വീണ്ടും സുനാമി ഇറച്ചികളുടെ വ്യാപാരം സജീവമാകുന്നു.. !!

Posted on

 

നിയമപാലകർ ഭക്ഷ്യ സുരക്ഷ നിയമങ്ങൾ കാറ്റിൽ പറത്തുമ്പോൾ കേരള ജനത ആശുപത്രി വരാന്തകൾ തേടി പോകേണ്ട അവസ്ഥയിലാണ്…
കേരളത്തിലേക്ക് അനധികൃതമായി കടത്തി കൊണ്ടു വരുന്ന മട്ടിറച്ചികൾ (സുനാമി ഇറച്ചികൾ) വ്യാപകമാക്കുന്നു.

ആന്ധ്രാ പ്രദേശ്, കർണ്ണാടക, തമിഴ്നാട് ( ദിണ്ടികൽ) തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ് പ്രധാനമായും അനധികൃതമായ മാട്ടിറച്ചികൾ കേരളത്തിലേക്ക് എത്തുന്നത്.മാരകമായതും , അല്ലാത്തതുമായ രോഗങ്ങൾ മൂലം ചത്ത മാടുകളെ വൃത്തിഹീനമായതും സരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും അനധികൃതമായി കേരളത്തിലേക്ക് കയറ്റുമതി ചെയ്യുക എന്നതാണ് വൻകിട ലോബികൾ അവരുടെ കൊള്ളലാഭത്തിന് വേണ്ടി ചെയ്യുന്നത്.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ പറ്റാതെ വരുന്നതും മറ്റു സംസ്ഥാനങ്ങളിൽ വിറ്റഴിയാതെ വരുന്നതുമായ മാട്ടിറച്ചികൾ ഫ്രോസൺ ഫ്രഷ് മീറ്റ് എന്ന പേരിലും കേരളത്തിൽ സുലഭമാണ്.

ദൈവത്തിൻ്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിലേക്ക് മാരക വിഷം കലർത്തിയതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ഭഷ്യവസ്ഥുക്കൾ എത്തുന്നത് എങ്ങനെ ? കേരളത്തിൻ്റെ ദുരവസ്ഥക്ക് കാരണം ആര് ?”കേരള ജനതയോ ” അതോ അഴിമതിയിൽ കണ്ണടക്കുന്ന അധികാരികളോ ?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version