Kerala

ഡിജോ കാപ്പൻ പൊതുപ്രവർത്തകർക്ക് മാതൃക : തിരുവഞ്ചൂർ രാധാകൃഷ്ണൻ

Posted on

 

പൊതുമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും സത്യസന്ധമായ സാംസ്‌കാരികപ്രവർത്തനത്തിലും വിശ്വസിച്ച് സമൂഹനന്മക്കായി യത്‌നിച്ച പൊതുപ്രവർത്തകനായിരുന്നു ഡിജോ കാപ്പനെന്നും നിർണ്ണായക നിമിഷങ്ങളിൽ ഉചിതമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുവാൻ പ്രാപ്തനായ ഒരാളുടെ നഷ്‌ടമാണ് ഡിജോയുടെ നിര്യാണത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്നും കേരള നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

പുണ്യചരിതരായ അനേകം മഹാന്മാരുടെ ജന്മം കൊണ്ട് ധന്യമായ പാലായുടെ മണ്ണ് തൻ്റെ പൊതുപ്രവർത്തനത്തിന് മാർഗ്ഗമായിത്തീർന്നിട്ടുണ്ടെന്നും പൊതുജീവിതത്തിൽ നിതാന്തജാഗ്രത പുലർത്തി പൊതുസമൂഹത്തിലെ ഉന്നതമൂല്യങ്ങൾ കാത്തുസൂക്ഷിക്കുവാൻ താനെന്നും ദത്തശ്രദ്ധനായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാലായിൽ ആരംഭിക്കുന്ന ഡിജോ കാപ്പൻ ട്രസ്റ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ ട്രസ്റ്റ് പ്രസിഡൻ്റ് പി.സി. ജോസഫ് ആദ്ധ്യക്ഷ്യം വഹിച്ചു. ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.

യോഗത്തിൽ ഫ്രാൻസീസ് ജോർജ് എം.പി, മാണി സി കാപ്പൻ എം.എൽ.എ, ജോസഫ് വാഴക്കൻ എക്സ് എം.എൽ എ ; മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടo , ജോസ് ടോം പുലിക്കുന്നേൽ, ഡോ. സാബു ഡി മാത്യു, ഡോ സോജൻ പുല്ലാട്ട് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version